Latest News

സീറോ മലബാർ സ ഭ ഗ്രേറ്റ് ബ്രിട ്ടൻ രൂപത ഒരുക്കു ന്ന രണ്ട ാമത് അഭിഷ േകാഗ്നി ബൈബിൾ കൺ വെൻഷൻ

2018-10-30 02:07:32am | ജോസ് ജോണ്‍

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കുന്ന രണ്ടാമത് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന്റെ സമാപനം ലണ്ടൻ റീജിയണിലാണ് നടക്കുന്നത്. വിശ്വപ്രശസ്ത തിരുവചന പ്രഘോഷകനും സെഹിയോൻ മിനിസ്ട്രീസിന്റെ ഡയക്ടറുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നേതൃത്വം നൽകുന്ന  അഭിഷേകാഗ്നി കൺവൻഷൻ  യു . കെയിൽ ആത്മീയ അഭിഷേകത്തിന്റെ ദിനങ്ങൾ പ്രദാനം ചെയ്യുന്നു.

ലണ്ടൻ റീജിയണിലെ സമാപന കൺവെൺഷൻ ഒരു വലിയ ആത്മീയ അഭിഷേകമായി മാറുന്നതിനായി ലണ്ടൻ റീജിയനിലെ വിവധ മാസ്സ്ല സെന്ററുകളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂകളും വരും ദിനങ്ങളിൽ നടക്കുന്നതാണ്.

30 ന് ചൊവ്വാഴ്ച - ഹോൺ ചർച്ച്ൺ,
നവംബർ 1- വ്യാഴം, സൗത്തെന്റ് ഓൺ സീ,
നവംബർ 2 - വെള്ളി, ഈസ്റ്റ്ഹാം,
വെള്ളി ഴ്ച വൈകുന്നേരം 7 pm  മുതൽ 10.00 pm വരെ വൽത്താം സ്റ്റോയിൽ വിശുദ്ധ കുർബ്ബാന, ജപമാല , പരിശുദ്ധ പരമ ദിവ്യകാരുണ്യ ആരാധന.

 ലണ്ടനിലെ ഹാരോ ലിഷർ സെന്ററിൽ വച്ച് നവംബർ 4ന് രാവിലെ 9.00 മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന രണ്ടാം അഭിഷേകാഗ്നി കൺവൻഷനിൽ   എല്ലാവരും  പങ്കെടുക്കുന്നതിനും ആത്മീയമായി ഒരുങ്ങുന്നതിനുമുളള പ്രാർത്ഥനാ ദിനങ്ങെളാണ്  ഈ  ആഴ്ചയിൽ ക്രമീകരിച്ചിരിക്കുന്നതെന്ന് കൺവെൻഷൻ കോഓർഡിനേറ്റർ ഫാ. ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.