Latest News

സീറോ മലബാര് ‍ സഭയുടെ തലവനായ അ ത്യുന്നത കര്‍ദ്ദി നാള്‍ മാ ര്‍ ജോര്‍ ജ് ആലഞ്ച േരിയുടെ ഔ ദ്യോഗിക അജപാലന സന ്ദര്‍ശനം ലണ്ടനിൽ മൂന്ന് നാൾക്കകം

2018-12-02 05:07:21am |
വൽത്താം സ്റ്റോ :- സീറോ  മലബാര്‍ സഭയുടെ തലവനായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഔദ്യോഗിക അജപാലന സന്ദര്‍ശനം ലണ്ടനിൽ  മൂന്ന് നാൾക്കകം.
 
തിരുസഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിലെ മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം ലണ്ടനിലെ
മരിയൻ തീർത്ഥാടന കേന്ദ്രമായ വൽത്താംസ്റ്റോയിലെ ഔവർ ലേഡി & സെന്റ് ജോർജ്ജ്  ദേവാലത്തിൽ ഡിസംബർ മാസം 5-ാം  തീയതി ബുധനാഴ്ച 6 pm ന്.
 
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ  മലബാര്‍ രൂപതയുടെ  മെത്രാൻ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ  അജപാലന  ശുശ്രൂഷയുടെ ഭാഗമായി വിഭാവനം ചെയ്ത മിഷനുകളുടെ സാക്ഷാൽക്കാരത്തിന്റെ ദിനമായി  മാറുകയാണ് ഡിസംബർ 5.
 

രൂപതയിലെ ലണ്ടൻ റീജിയനിലുള്ള മിഷനുകളുടെ പ്രഖ്യാപനം കർദ്ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഡിസംബർ മാസം 5 ബുധനാഴ്ച  6.00 pm ന് വൽത്താംസ്റ്റോയിലെ ഔവർ ലേഡി & സെന്റ് ജോർജ്ജ് പള്ളിയിൽ വച്ച്  മരിയൻ ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്.

 

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദർശനത്തിന്റെ ഒരുക്കത്തിനായി ചാപ്ളയിൻ ഫാ.ജോസ് അന്ത്യാംകുളം MCBS ന്റെയും ഈ വിശുദ്ധ കുർബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളും അവലോകനങ്ങളും നടന്നുവരുന്നു. 
 
വിശ്വാസ ജീവിതത്തിന്റെ പുതിയ പടവുകൾ കടന്ന്  മുന്നേറുന്ന സഭയോടു  ചേർന്ന്  ഈ ചരിത്രമുഹൂർത്തത്തിൽ പങ്കെടുക്കുവാൻ എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ളയിൻ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.