കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഞായറാഴ്ച പ്രെസ്റ്റൻ കത്തീഡ്രൽ സന്ദർശിക്കും

2018-12-04 08:29:38am |
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ  രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ  സഭയുടെ തലവനും പിതാവുമായ ജോർജ് കർദിനാൾ ആലഞ്ചേരി പിതാവ് ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ  ആസ്ഥാനം ആയ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയം സന്ദർശിക്കും , രാവിലെ ഒൻപതേ മുക്കാലിന്  അഭിവന്ദ്യ പിതാവിന്  കത്തീഡ്രൽ ദേവാലയത്തിൽ സ്വീകരണം നൽകും  തുടർന്ന് അദ്ദേഹംകത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും , ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ലങ്കാസ്റ്റർ രൂപത  അധ്യക്ഷൻ മാർപോൾ  സ്വാർബ്രിക്  എന്നിവർ സഹകാർമ്മികർ ആകും , വിശുദ്ധ കുര്ബാനയെത്തുടർന്നു .എസ് . എം വൈ . എം കത്തീഡ്രൽ യൂണിറ്റിന്റെ ഉത്ഘടനവും , കുട്ടികളുമായി സംവാദവും സംഘടിപ്പിച്ചിട്ടുണ്ടെന്നു കത്തീഡ്രൽ വികാരികൂടിയായ വികാരി ജനറാൾ റെവ. ഡോ . മാത്യു ചൂരപൊയ്കയിൽ അറിയിച്ചു .