ലിവർപൂളിൽ മാർ ജോർജ് ആലഞ്ചേരി പിതാവിന് സ്വീകരണവും , ബർക്കിൻഹെഡ് മിഷന്റെ ഉത്‌ഘാടനവും ശനിയാഴ്ച

2018-12-06 07:46:01am |

 

ലിവർപൂൾ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായ ശേഷം ആദ്യ ഇടവക ആയി പ്രഖ്യാപിക്കപ്പെട്ട ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് കർദിനാൾ ആലഞ്ചേരി പിതാവ് സന്ദർശനം നടത്തുന്നു .  ഈ വരുന്ന ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക്  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടൊപ്പം ഇവിടെ എത്തുന്ന അഭിവന്ദ്യ പിതാവിനെ വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിക്കും , തുടർന്ന് അഭിവന്ദ്യ മേജർ ആർച്  ബിഷപ്പിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും , പ്രെസ്റ്റാൻ റീജിയനിലെയും , രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മറ്റു വൈദികർ , സന്യസ്തർ , അൽമായ പ്രമുഖർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും , വിശുദ്ധ കുർബാനക്ക് ശേഷം ബാർക്കിൻഹെഡ് മിഷന്റെ പ്രഖ്യാപനവും അഭിവന്ദ്യ പിതാവ് നിർവഹിക്കും എന്ന്  വികാരി. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .