Latest News

ലിവർപൂളിൽ അമലോത്ഭവ തിരുനാൾ ആഘോഷവും ആലഞ്ചേരി പിതാവിന്റെ സ്വീകരണവും ഭക്തി നിർഭരമായി

2018-12-11 08:46:46am |

 

ലിവർപൂൾ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത യുടെ രൂപീകരണത്തിന് ശേഷം ആദ്യ ഇടവക ദേവാലയമായി  പ്രഖ്യാപിക്കപ്പെട്ട ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ദേവാലയത്തിൽ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളും , സീറോ മലബാർ സഭയുടെ തലവനും , പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് സ്വീകരണവും നൽകി

 

,ഇക്കഴിഞ്ഞ ഡിസംബർ എട്ടിന്  ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ  മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം ദേവാലയത്തിലെത്തിയ അഭിവന്ദ്യ പിതാവിനെയും , ലിവർപൂൾ ആർച് ബിഷപ് മാൽക്കം മാക് മഹോൻ എമിരേത്തിയുസ് സഹായ മെത്രാൻ മാർ വിൻസെന്റ് മാലോണി  എന്നിവരെ വികാരി ഫാ. ജിനോ അരീക്കാട്ടിലിന്റെയും , പാരിഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ റോസാ പുഷ്പങ്ങൾ ഏന്തിയ മതബോധന വിദ്യാർഥികളും , ഇടവകഅംഗങ്ങളും ചേർന്ന് സ്വീകരിച്ചു .തുടർന്ന്  അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ  ആഘോഷമായ തിരുനാൾ  കുർബാന അർപ്പിച്ചു

.മറ്റു പിതാക്കന്മാരും , വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികരും സഹ കാർമ്മികർ ആയിരുന്നു ,പരിശുദ്ധ അമ്മയുടെ സജീവ സാക്ഷ്യമായി നിലകൊള്ളുന്ന ഈ ദേവാലയത്തിൽ അമലോത്ഭവ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ  കഴിഞ്ഞതിൽ കർദിനാൾ സന്തോഷം പ്രകടിപ്പിച്ചു .ലിവർപൂളിലെ സീറോ മലബാർ  സമൂഹത്തിനു അകമഴിഞ്ഞ പിന്തുണ നൽകുന്ന ലിവർപൂൾ ആർച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ കർദിനാൾ എല്ലാ സഹായങ്ങൾക്കും പ്രത്യേക നന്ദി അർപ്പിച്ചു .

,വികാരി ഫാ . ജിനോ അരീക്കാട്ട് സ്വാഗതം ആശംസിക്കുകയും ,ട്രസ്റ്റി  റോമിൽസ് എല്ലാവര്ക്കും നന്ദി അർപ്പിക്കുകയും ചെയ്തു ,ആഘോഷ പരിപാടികൾക്ക് ജോ വേലം കുന്നേൽ ,പോൾ മംഗലശ്ശേരി ,റോമിൽസ്,ജോർജ് ജോസഫ് ,പാരിഷ് കമ്മറ്റിയ ങ്ങ ങ്ങൾ , ഭക്ത സംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി .സ്നേഹ വിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത് .