Latest News

ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാൻ സന്ദർലാൻഡ് മലയാളികൾ

2018-12-18 01:34:21am | മാത്യു ജോസഫ്

സന്ദർലാൻഡ്:  ക്രിസ്മസിനെ വരവേൽക്കാൻ  സന്ദർലാൻഡ് മലയാളികൾ  ഒരുങ്ങികഴിഞ്ഞു. കരോൾ സംഗീതവും  ഉണ്ണി യേശുവുമായുള്ള  ഭവനസന്ദർശനവും  ഡിസംബർ 7,  8,  ( വെള്ളി, ശനി ) ദിവസ്സങ്ങളിൽ  നടന്നു.  ക്രിസ്മസ് സംഗമത്തിന് ഒരുങ്ങുന്ന  സന്ദർലാൻഡ് സിറോ മലബാർ കത്തോലിക്കാ സമൂഹം ഡിസംബർ 29 ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ  ആൽമീയ സാംസ്കാരിക സമന്വയമായിരിക്കും  അരങ്ങേറുക . ക്രിസ്മസ് സംഗമത്തിൽ സിറോ മലബാർ ചാപ്ലയിൻ   ബഹു. ഫാ. സജി തോട്ടത്തിൽ  ക്രിസ്തുമസ് സന്ദേശം നൽകും.

സെ. ജോസഫ്സ് ചര്ച് വികാരി ഫാ. മൈക്കിൽ മക്കോയ്  മുഖ്യാതിഥിയായിരിക്കും. ക്രിസ്മസ് സംഗീതവും  ആശംസകളും കൊണ്ട് മുഖരിതമാകുന്ന  സന്ധ്യയിൽ  ക്രിസ്തുമസ്  ഡിന്നറോടെ  പരിപാടികൾക്ക് പരിസമാപ്തി കുറിക്കും. ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം  ചെയ്യുന്നു.

BONANZA18 (3)

പുതുവർഷത്തെ പ്രാത്ഥനകളോടെ വരവേൽക്കാൻ  ഡിസംബർ  31 തിങ്കളാഴ്ച വൈകിട്ട്  8.00 നു തുടങ്ങുന്ന ആരാധനകൾ പാതിരാ കുർബാനയോടെ  സമാപിക്കുന്നു.  പ്രാർഥനാ നിർഭരമായ  ശുശ്രൂഷകളിലേക്ക് ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു.

ക്രിസ്മസ് സംഗമം :  ഡിസംബർ -29 ശനിയാഴ്ച, 5.30 pm മുതൽ @ സ്റ്റീൽസ്  ക്ലബ്  ഹാൾ , സന്ദർലാൻഡ്.

പുതുവർഷ ദിവ്യബലി -  ഡിസംബർ 31  തിങ്കളാഴ്ച , 11.45 pm @ സെ . ജോസഫ്‌സ്  ചർച്ച്, സന്ദർലാൻഡ് : SR4 6HP