Latest News

ഗ്ലാസ്ഗോ മലങ്കര കാത്തലിക് മിഷനിൽ ആദ്യമായി തിരുപ്പിറവി ആഘോഷവും ക്രിസ്മസ് കരോൾ ഗാന മത്സരവും !

2018-12-23 04:39:07am | ഷാജി കൊട്ടിനാട്ട്‌

ഗ്ലാസ്ഗോ:-സെന്റ്. ആൻഡ്രൂസ്. മലങ്കര കാത്തലിക് മിഷനിൽ ആദ്യമായി ക്രിസ്മസ് ശുശ്രൂഷകൾ , ഡിസംബർ 23 നു നടത്തപ്പെടുന്നു . കഴിഞ്ഞ മെയ് മാസത്തിൽ സ്കോട്ലൻഡിലെ മലങ്കര കാത്തലിക് വിശ്വാസികളുടെ അജപാലനത്തിനു വേണ്ടി ചാപ്ലയിൻ ആയി നിയമിതനായ Re . Fr . ജോൺസൻ മനയിൽ , ആരാധനയ്ക്കു മുഖ്യ കാര്മികത്ത്വം വഹിക്കും.

യേശു ക്രിസ്തുവിന്റെ സംസാര ഭാഷയായ അരമായ ഭാഷയുടെ നവീന പതിപ്പായ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലും അന്തിയോക്യൻ ആരാധന ക്രമത്തിലും നടത്തപെടുന്ന വിശുദ്ധ കുർബാന, യെൽദാ ശ്രുശൂഷകൾ , പ്രദിക്ഷണം , കുടുംബങ്ങളുടെ കരോൾ ഗാന മത്സരം , കുട്ടികളുടെ കലാപരിപാടികൾ , ക്രിസ്മസ് വിരുന്നു എന്നിവ ഉണ്ടായിരിക്കും . ഉച്ച കഴിഞ്ഞു 4 മണിക്ക് ആരംഭിക്കും .

venue :-  ഹോളി  ക്രോസ്സ് ചർച്,113 Dixon Avenue , Glasgow , G42 8ER

തിരുകർമ്മങ്ങളിൽ പങ്കെടുത്തു അനുഗ്രഹം നേടുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നത്വയി വികാരി അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് Re . Fr ജോൺസൻ മനയിൽ ‭07774 845670‬