Latest News

സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രവർത്തങ്ങളുടെ ആരംഭം 6 ന് വിശുദ്ധ കുർബ്ബാനയോടെ

2019-01-06 02:31:07am |

വാല്‍താംസ്റ്റോ: സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിഭാവനം ചെയ്ത മിഷൻ രൂപീകരണത്തിന്റെ ഭാഗമായി  കഴിഞ്ഞ നവംബർ ,ഡിസംബർ മാസങ്ങളിൽ രൂപതയിലെ 8 റീജിയനുകളിലായി സഭാ തലവൻ അത്യുന്നത കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഔദ്യോഗികമായി  മിഷനുകളുടെ പ്രഖ്യപനം നടത്തി.

ലണ്ടൻ റീജിയനിലെ  മിഷനായ (എഡ്മണ്ടൻ, എൻഫീൽഡ്, ഹാർലോ, വൽത്താം സ്റ്റോ) എന്നീ വിശുദ്ധ കുർബ്ബാന കേന്ദ്രങ്ങൾ ചേർന്ന് രൂപം കൊണ്ട സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രവർത്തങ്ങളുടെ ആരംഭം പുതുവൽസരത്തിലെ ആദ്യ ഞായറാഴ്ചയായ നാളെ  ജനുവരി മാസം 6 ന് വിശുദ്ധ കുർബ്ബാനയോടെ  തുടങ്ങുന്നതാണ്. 
 
ലണ്ടനിലെ മരിയൻ തീർര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ 
( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍, El7  9HU) നാളെ ഉച്ചകഴിഞ്ഞ്  2.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് മിഷനിലെ അംഗങ്ങളുടെ പൊതുയോഗവും നടക്കുന്നതാണ്.
 
മിഷന്റെ ആത്മീയ പ്രവർത്തങ്ങളുടെ തുടക്കം കുറിക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരരേയും ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷൻ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.