കരോൾ ഗാന മത്സരവും എം.സി.വൈ.എം സുവർണ്ണ ജൂബിലി ആഘോഷവും ഞായറാഴ്ച ക്രോയിഡണിൽ

2019-01-06 02:33:57am |
ലണ്ടൻ:- സീറോ മലങ്കര കത്തോലിക്കാ സഭ ലണ്ടൻ പ്രദേശത്തുള്ള മിഷൻ കേന്ദ്രങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 6 ന് ഞായറാഴ്ച കരോൾ ഗാന മത്സരവും എം.സി.വൈ.എം. സുവർണ്ണ ജൂബിലി സമാപന ആഘോഷവും ക്രമീകരിച്ചിരിക്കുന്നു. ക്രോയിഡണിലെ സെന്റ്.എയ്ഡൻസ് ദേവാലയത്തിലാണ് വി.കുർബ്ബാനയും ആഘോഷ പരിപാടികളും ക്രമീകരിക്കപ്പെടുന്നത്.
 ഞായറാഴ്ച 1.30 ന് ജൂബിലി ക്രോസിന് സ്വീകരണം നല്കും.
 
വിവിധ മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള യുവതീയുവാക്കൻമാർ ഇതിൽ അണിചേരും. മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ് (എം.സി.വൈ.എം) രൂപീകൃതമായിട്ട് അൻപതു വർഷങ്ങൾ പൂർത്തിയായി. കഴിഞ്ഞ ഒരു വർഷം യുവജന വർഷമായി സഭ ആചരിച്ചു. ജൂബിലി ക്രോസിന്റെ സ്വീകരണത്തെ തുടർന്ന് അർപ്പിക്കുന്ന വി.കുർബാനയ്ക്ക് സീറോ മലങ്കര കത്തോലിക്കാ സഭ യു കെ കോഡിനേറ്റർ  റവ.ഫാ.തോമസ് മടുക്കംമൂട്ടിൽ മുഖ്യകാർമികത്വം വഹിക്കും. റവ.ഫാ.ജോസഫ് മാത്യു വചന സന്ദേശം നല്കും.
 
തുടർന്ന് നടക്കുന്ന കരോൾ ഗാന മത്സരത്തിൽ വിവിധ മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള ടീം അംഗങ്ങൾ ദിവ്യ രക്ഷകന്റെ തിരു ജനനം വിളിച്ചോതുന്ന ഗാനങ്ങൾ ആലപിക്കും.  കോയിഡോൺ കേന്ദ്രമായിട്ടുള്ള സെന്റ്. പോൾസ് മലങ്കര കത്തോലിക്കാ മിഷനാണ് കരോൾ ഗാന മത്സരത്തിനും ജൂബിലി ആഘോഷങ്ങൾക്കും ആതിഥേയത്വം വഹിക്കുന്നത്. വി.കുർബാനയിലും കരോൾ ഗാന മത്സരത്തിലും പങ്കെടുക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നു.
 
കൂടുതൽ വിവരങ്ങൾക്ക്:-
ഷാജി - 07886888325
ലിജോ - 07405389956
 
ദേവാലയത്തിന്റെ വിലാസം:-
ST. AlDAN' S CHURCH,
PORTNALLS,
COULSDON,
CR5 3DD.