Latest News

വല്‍താംസ്റ്റോയിലെ മരിയന്‍ ദിനശുശ്രൂഷ ജനുവരി 9-ാം തീയതി

2019-01-07 02:35:25am |

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ )ജനുവരി മാസം  9-ാം തീയതി  മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5.30 pm കുമ്പസാരം,6.30 pm ജപമാല , 7.00 pm ആഘോഷമായ വി.കുര്‍ബ്ബാന ,  തുടര്‍ന്നു് നിത്യസഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച,  വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.


പള്ളിയുടെ വിലാസം:

Our Lady and St.George Church, 132 Shernhall Street, Walthamstow,
E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.