Latest News

സെൻറ് മോണിക്ക മിഷൻ പ്രവർത്തനം ആരംഭിച്ചു; കുർബാനയോടുകൂടി പ്രവർത്തനം തുടങ്ങി

2019-01-14 02:00:21am | ഫാ. ബിജു ജോസഫ്‌
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ മുഖമായ മിഷൻ സെന്ററുകളിൽ, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ കാർഡിനൽ  മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം നടത്തിയ സെൻറ് . മോനിക്ക മിഷൻ പ്രവർത്തനം ആരംഭിച്ചു. റെയിനമ്മിലെ ലാ  സലറ്റ്  മാതാവിൻറെ  നാമധേയത്തിലുള്ള ദേവാലയത്തിലാണ് ഇന്നലെ (13/01/2019) സെൻറ് മോണിക്ക മിഷൻ ഇന്നലെ വി. കുർബാനയോടുകൂടി പ്രവർത്തനം  തുടങ്ങിയത്. 
 
റെവ. ഫാ. ഷിജോ ആലപ്പാട്ടിൻറെ   നേതൃത്വത്തിലുള്ള ദിവ്യബലിക്ക് ശേഷം, മിഷൻ ചാപ്ലിൻ ഫാ. ജോസ് അന്ത്യാംകുളവും ട്രസ്റ്റിമാരും   വിവിധ സംഘടന പ്രതിനിധികളും ദീപം കൊളുത്തി പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു. നിത്യസഹായമാതാവിന്റെ  നൊവേനയെ തുടർന്നുള്ള  മെഴുകുതിരി പ്രദക്ഷണവും ആശീർവാദവും ദിവസത്തിനു കൂടുതൽ ധന്യത പകർന്നു. 
 
തുടർന്ന് ഒരു വർഷത്തേക്കുള്ള പദ്ധതികൾ ഇടവക സമൂഹത്തോടൊപ്പം ഫാ.ജോസ് അന്ത്യാംകുളം മുന്നോട്ടുവച്ചു. മതബോധനത്തോടൊപ്പം  നിർധനരായവർക്കു കൈ താങ്ങാവുവാൻ കുട്ടികൾ തന്നെ സ്വരുക്കൂട്ടുന്ന One Pound മിഷനും ഹോളി കമ്മ്യൂണിയൻ  ക്ലാസും, ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള വാർഷിക ധ്യാനവുമുൾപ്പെടെയുള്ള  വിശാലമായ കർമ്മ പദ്ധതികൾക്കാണ് രൂപം നൽകിയത്. 
എല്ലാ ഞായറാഴ്ച്ചയും  വൈകിട്ട്  5 മണിക്ക്  ലാ  സലറ്റെ ദേവാലയത്തിൽ  വി.കുർബാന   ഉണ്ടായിരിക്കുന്നതാണ്.   A13 നു സമീപമായി സ്ഥിതിചെയുന്ന ദേവാലയത്തിന്  വിശാലമായ പാർക്കിങ്ങാണുള്ളത്. ലണ്ടൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എളുപ്പം എത്തിച്ചേരാവുന്ന ഒരു ദേവാലയമാണിത്.  ലണ്ടൻ റെയിൽ നെറ്റ്‌വർക്കിന്റെ ഭാഗമായുള്ള റെയിനം സ്റ്റേഷൻ ദേവാലയത്തിന്റെ  സമീപത്താണ് . ഡിസ്ട്രിക്ട് ലൈനും ലണ്ടൺ ബസ് സർവീസുകളും ദേവാലയത്തിൽ എത്തുവാനായി ഉപയോഗിക്കാവുന്നതാണ്.   103/372/165/287 ലണ്ടൺ ബസ് റൂട്ടുകൾക്കു  ദേവാലയത്തിനു സമീപം തന്നെ ബസ് സ്റ്റോപ്പുണ്ട്.