Latest News

ലണ്ടൻ നോർത്ത് ചീമിലെ St ജോൺ മരിയ വിയാനി മിഷന് തുടക്കം കുറിച്ചു

2019-01-15 03:08:09am |
സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ലണ്ടൻ റീജിയണിലെ St John Maria Vianney Mission - നിലവിൽ വന്നു. ജനുവരി 13 നു 3 മണിക്ക് Fr സാജു പിണക്കാട്ടു നോർത്ത് ചീമിലെ St Cecilia ദേവാലയത്തിൽ  ദിവ്യബലി അർപ്പിച്ചു കൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് മിഷന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. നോർത്ത് ചീമ് വികാരി Fr Rob , ബഹു സിസ്റ്റേഴ്സ്, Morden , Tolworth , Thornton Heath - ഇടങ്ങളിലെ നൂറു കണക്കിന് വിശ്വാസികളും പങ്കെടുത്തു.
 
വിശ്വാസ പരിശീലനത്തിലൂന്നിയ ഒരു മിഷന്റെ ആവശ്യകതയെ പറ്റി ഫാ. സാജു സംസാരിച്ചു. കുട്ടികളുടെ വേദപാഠ ക്ളാസുകൾക്കും ഇതിനോട് സംബന്ധിച്ച് തുടക്കം കുറിച്ചു. അഡ്ഹോക് കമ്മറ്റി ഭാരവാഹികൾക്കും, വേദ പാഠ പരിശീലകർക്കും പ്രത്യേകം നന്ദി അർപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്  മിഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക. http://johnvianneysyromalabar.co.uk/