Latest News

അയർലണ്ടിൽ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി

2019-01-18 02:41:29am |

ഡബ്ലിൻ : അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ക്ളോണീ റോയൽ മീത്ത് പിച്ച് &പുട്ട് ക്ലബിൽ ക്ഷേത്രമാതൃകയിൽ തയ്യാറാക്കിയ വേദിയിൽ, അയ്യപ്പ വിഗ്രഹത്തിനുമുന്നിൽ നിലവിളക്ക് തെളിച്ചു ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ദീപാരാധന ദർശിച്ചു ഭക്തജനങ്ങൾ സായൂജ്യമടഞ്ഞു.

ഡബ്ലിൻ Eire vedanta മിനിസ്റ്റർ ഇൻ ചാർജ്ജ് സ്വാമി വിമോക്ഷാനന്ദ മകര സംക്രമ സന്ദേശവും, സ്പിരിച്വൽ ഡയറക്ടർ സ്വാമി പൂർണ്ണാനന്ദ പ്രഭാഷണവും നടത്തി. കലിയുഗ വരദനായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിനായി, ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരി,പ്രദീപ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നീരാഞ്ജനം, നെയ്യഭിഷേകം, അഷ്‌ടോത്തരി, മകരവിളക്ക് പൂജകൾ എന്നിവയും തുടർന്ന് ഭജനയും പ്രസാദവിതരണവും അന്നദാനവും നടത്തി. 

എല്ലാ മാസവും രണ്ടാം ഞായറാഴ്ച സംഘടിപ്പിക്കുന്ന സത്സംഗത്തിലും തുടർന്നുള്ള പരിപാടികളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 087 322 6832, 087 781 8318,083 447 8366 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക,