Latest News

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലൂർദ് തീർത്ഥാടനം മെയ് 30നും 31നും

2019-01-22 01:50:05am | സാബു ചുണ്ടക്കാട്ടില്‍
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഈവർഷത്തെ തീർത്ഥാടനം  ഈ വരുന്ന മെയ് 30നും 31നും   ലൂർദിൽ വച്ച് നടത്തുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ രൂപതയിലെ വൈദികർക്കും വിശ്വാസികൾക്കും ആയി അയച്ച കത്തിലൂടെ അറിയിച്ചിരിക്കുന്നു. രൂപത 2019 യുവജനങ്ങളുടെ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ രൂപതയിലെ എല്ലാ യുവജനങ്ങളെയും ഈ പുണ്യതീർഥത്തിൽ പങ്കെടുക്കുവാൻ 
മാർ ജോസഫ് സ്രാമ്പിക്കൽ പ്രത്യേകം ക്ഷണിക്കുന്നു.
 
അതോടൊപ്പം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വിശ്വാസി സമൂഹത്തെയും അവരുടെ കുടുംബങ്ങളെയും  പരിശുദ്ധ  ലൂർദ് മാതാവിന് സമർപ്പിക്കുന്ന പുണ്യ നിമിഷം നിമിഷം കൂടിയാണ് ഈ തീർത്ഥാടനം. ആയതിനാൽ ഈ അനുഗ്രഹപ്രദമായ തീർത്ഥാടനത്തിൽ പങ്കുചേരുവാൻ രൂപതയിലെ എല്ലാ വിശ്വാസികളെയും പ്രത്യേകിച്ച് യുവജനങ്ങളെ മാർ ജോസഫ് സ്രാമ്പിക്കൽ ആഹ്വാനം ചെയ്യുന്നു. ഫ്രാൻസിലെ ലൂർദ് എന്ന കൊച്ചുഗ്രാമത്തിൽ 1858 ഫെബ്രുവരി 11 മുതൽ ജൂലൈ 16 വരെയുള്ള   കാലയളവിൽ പതിനാല് വയസുകാരി ബർണദീത്ത എന്ന ബാലികയ്ക്ക്  പരിശുദ്ധ മാതാവ് 18 പ്രാവശ്യം
പ്രത്യക്ഷപ്പെട്ടു   ദർശനം നൽകുകയുണ്ടായി. ഇതേതുടർന്ന് 1860 ആരംഭിച്ച തീർത്ഥാടനം ഇന്നും സജീവമായി നടക്കുന്നു. വിശുദ്ധനാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിശ്വാസികൾ സന്ദർശിക്കുന്ന മരിയൻ തീർഥാടന കേന്ദ്രമാണ് ലൂർദ്.
 
തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് കൊച്ചിനും ഫ്ലൈറ്റിനു മായിട്ടാണ് തീർത്ഥാടനം അറേഞ്ച് ചെയ്തിരിക്കുന്നത് പ്രസ്റ്റൺ, മാഞ്ചസ്റ്റർ , ബർമിങ്ഹാം,  ലണ്ടൻ എന്നിവിടങ്ങളിൽനിന്ന്  കോച്ചിന് പോകാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് കൂടാതെ,  ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർ ലണ്ടനിലെ സ്റ്റാൻഡേർഡ് എയർപോർട്ടിൽനിന്ന ലൂർദ്ലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതാണ്. ഇപ്രാവശ്യം വളരെ ചുരുങ്ങിയ  ചെലവിലാണ് തീർത്ഥാടനം അറേഞ്ച് ചെയ്തിരിക്കുന്നത് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്ക് 380 പൗണ്ടും കോച്ചിൽ യാത്രചെയ്യുന്നവർക്ക് 320 പൗണ്ടും ഒരാൾക്ക്  ചെലവ് ആവുന്നതാണ്. ഇതിൽ നിങ്ങളുടെ താമസവും ഭക്ഷണവും യാത്രയും ഉൾപ്പെടുന്നതായിരിക്കും.
 
കോച്ചുകളിൽ പോകുന്നവർക്ക് ലൂർദ് തീർത്ഥാടനം കഴിഞ്ഞു വരുന്ന അവസരത്തിൽ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ തീർത്ഥാടനകേന്ദ്രമായ 
ഫ്രാൻസിലെ ലിസിയും സന്ദർശിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. കുട്ടികളുമായി തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർക്ക്  പാരീസിലെ ഡിസ്നി വേൾഡ് സന്ദർശിക്കുന്നതിന് അവസരമൊരുക്കി കൊടുക്കുന്നതാണ്  തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ഏതെങ്കിലും നമ്പറിൽ ഞങ്ങളുമായി  ബന്ധപ്പെടുക.
07767 429852
07915080287 / 07521 976949