Latest News

വോക്കിങ് കാരുണ്യയുടെ എഴുപതാമത്‌ സഹായമായ നാല്പത്തിരണ്ടായിരം രൂപ കാൻസർ രോഗിയായ ഗോപിച്ചേട്ടന് കൈമാറി

2019-01-27 03:59:33am |
വോക്കിങ് കാരുണ്യയുടെ എഴുപതാമത്‌ സഹായമായ നാല്പത്തിരണ്ടായിരം രൂപ ഗോപിച്ചേട്ടന് പഞ്ചായത്തു വാർഡ് മെമ്പർ മധു കൈമാറി. തദവസരത്തിൽ ചാരിറ്റി പ്രവർത്തകരായ സുനിൽകുമാറും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.
 
തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വാരനാട് താമസിക്കും ഗോപിയെന്ന അറുപത്തിഒന്‍പതുകാരന്‍ ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു വര്‍ഷമായി തന്നെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാരോഗം ഗോപിച്ചേട്ടനെയും കുടുംബത്തേയും തളര്‍ത്തിക്കളഞ്ഞു. കയര്‍ പിരിച്ചു കിട്ടുന്ന തുച്ചമായ തുകകൊണ്ട് ജീവിതം തള്ളിനീക്കുകയായിരുന്നു ഗോപിചെട്ടനും കുടുംബവും. അസഹനീയമായ തൊണ്ട വേദനമൂലം ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ വിധക്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. അവരുടെ പരിശോധനയിലാണ് തന്‍റെ മോണയ്ക്ക് ക്യാന്‍സര്‍ എന്ന മഹാരോഖം പിടിപെട്ടു എന്നറിഞ്ഞത്. 
 
ഇപ്പോള്‍ ചികിത്സകള്‍ തിരുവനന്തപുരം RCC യിലും അടുത്തുള്ള ആശുപത്രികളിലും തുടരുകയാണ്. നിരന്തരമായ ചികിത്സകള്‍ ഈ കുടുംബത്തെ വലിയ കടക്കെണിയില്‍ ആക്കിക്കഴിഞ്ഞു. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്  ഗോപിചേട്ടന്‍ ഇപ്പോള്‍, വായിലുടെ ഇട്ട ടുബിലുടെയുള്ള ഭക്ഷണത്തിലാണ് ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. കടവും സാമ്പത്തീക ഭുദ്ധിമുട്ടും മൂലം ചികിത്സകള്‍ പോലും സമയത്ത് നടത്താന്‍ കഴിയാതെ വലയുകയാണ് ഈ കുടുംബം. ഇപ്പോള്‍ ഏകദേശം രണ്ടു ലക്ഷത്തോളം രൂപ കടമുണ്ട് എന്നാണ് കുടുംബം നമ്മളെ അറിയിച്ചിരിക്കുന്നത്.
 
ഈ ക്രിസ്മസ് ന്യൂ ഇയർ വേളയിൽ ഗോപിചേട്ടനേയും കുടുംബത്തെയും സഹായിക്കുവാൻ വോക്കിങ് കാരുണ്യയോടൊപ്പം കൈകോർത്ത എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി അറിയിക്കുന്നു.
 
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
 
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048