ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മരിയൻ ഫസ്റ്റ് സാറ്റർഡേ റിട്രീറ്റ്, ഫെബ്രുവരി 2 ന്

2019-01-29 02:22:37am | ജെഗി ജോസഫ്

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മരിയൻ ഫസ്റ്റ് സാറ്റർഡേ റിട്രീറ്റ്, ഫെബ്രുവരി 2 ന് നടത്തപ്പെടുന്നു. മരിയൻ മിനിസ്ട്രി സ്പിരിച്വൽ ഡയറക്ടർ ബഹുമാനപ്പെട്ട ടോമി എടാട്ട് അച്ചനോടൊപ്പം ചാപ്ലിൻ ഫാ. ബിനോയ് നിലയാറ്റിങ്ങലും മരിയൻ മിനിസ്ട്രി ടീമും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സറെയിലെ റെഡ് ഹിൽ  സെന്റ്. തെരേസ ഓഫ് ചൈൽഡ് ജീസസ് കാത്തലിക്  ചർച്ചിൽ രാവിലെ 9 ന് ആരംഭിച്ച്, ദിവ്യബലി, പ്രെയ്സ് ആൻഡ് വർഷിപ്പ്, വചന പ്രഘോഷണം, അരാധന എന്നിവയോടെ വൈകുന്നേരം 3 മണിക്ക് എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് മരിയൻ മിനിസ്ട്രി യുകെ ഡയറക്ടറും ചീഫ് കോ - ഓർഡിനേറ്ററുമായ ബ്രദർ ചെറിയാൻ സാമുവേലിനേയോ (07460499931) ഡാനി ഇന്നസെന്റിനേയോ (07852897570) ബന്ധപ്പെടുക