ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ട്രസ്ടിമാർക്കും പ്രധാന മതാധ്യാപകർക്കും ധ്യാനം ഈ മാസം 22 മുതലും വൈദികരുടെ ധ്യാനം 25 മുതലും റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ

2019-02-05 12:39:19pm | ഫാ. ബിജു കുന്നയ്‌ക്കാട്ട് പി. ർ. ഓ
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ  ട്രസ്ടിമാർക്കും പ്രധാന മതാധ്യാപകർക്കുമായി ധ്യാനവും പഠനശിബിരവും  ഈ മാസം 22 മുതൽ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടക്കും. 22 നു വൈകിട്ട് 4 മണിക്ക് ധ്യാനം ആരംഭിച്ചു 24 നു ഉച്ചയോടുകൂടി സമാപിക്കും. എല്ലാ മിഷൻ/വി. കുർബാന കേന്ദ്രങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷൻ അഭ്യർത്ഥിച്ചു. ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ മാറ്റം പങ്കെടുക്കുന്നവർ ശ്രദ്ധിക്കുമല്ലോ. 
 
രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെ വാർഷിക ധ്യാനം 25 മുതൽ 28 വരെ  റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകന്ദ്രത്തിലെ റെവ. ഫാ. ബിനോയി കരിമരുത്തിങ്കലും ടീമും ധ്യാനം നയിക്കും. ഈ രണ്ടു ധ്യാനങ്ങളിലും സമൃദ്ധമായ ദൈവാനുഗ്രങ്ങൾ ഉണ്ടാകാനായി എല്ലാ രൂപതങങ്ങളും പ്രാർത്ഥിക്കണമെന്നും രൂപതാധ്യക്ഷൻ അഭ്യർത്ഥിച്ചു