Latest News

അനുഗ്രഹ സാ ന്നിധ്യമായി മാർ സ്രാമ്പി ക്കൽ; വിടുതലിൻ സൗഖ്യവുമായി സോജിയച്ചൻ നയി ക്കുന്ന ര ണ്ടാം ശനിയാ ഴ്ച്ച കൺവെൻഷൻ 9 ന്

2019-02-06 02:16:10am | ബാബു ജോസഫ്‌

>>> ഫെബ്രുവരി‌ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് ബിർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും.
>>> യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാൻ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടറുമായ  റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന കൺവെൻഷനിൽ ഇത്തവണ ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ചുള്ള പ്രഘോഷണങ്ങളിലൂടെ ഹൃദയങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കുന്ന   സുവിശേഷം പങ്കുവയ്ക്കാൻ  പ്രമുഖ വചന പ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ  ഡോ .ജോൺ ഡി എത്തിച്ചേരും.

അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ച്‌  സന്ദേശം നൽകും.

കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം ;
https://youtu.be/64mS0C52w2M
>>> കിഡ്സ്‌ ഫോർ കിങ്‌ഡം  നയിക്കുന്ന പ്രത്യേക ക്ലാസുകൾ കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേകം ഉണ്ടായിരിക്കും.

>>>     അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു .
>>> ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത്  കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.

 കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. "ലിറ്റിൽ ഇവാഞ്ചലിസ്റ്റ് "  എന്ന കുട്ടികൾക്കായുള്ള പ്രസിദ്ധീകരണവും ഇളം മനസ്സുകളെ യേശുവിലേക്കടുപ്പിക്കുന്നു.

കൺവെൻഷനിൽ കടന്നുവരുന്ന ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും ഇംഗ്ലീഷിലും മലയാളത്തിലും  സൗകര്യമുണ്ടായിരിക്കും. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

>>>>>>>>> അഡ്രസ്സ് :
>>>>>>>>> ബഥേൽ കൺവെൻഷൻ സെന്റർ
>>>>>>>>> കെൽവിൻ വേ
>>>>>>>>> വെസ്റ്റ് ബ്രോംവിച്ച്
>>>>>>>>> ബർമിംങ്ഹാം .( Near J1 of the M5)
>>>>>>>>> B70 7JW.
>>>>>>>>> കൂടുതൽ വിവരങ്ങൾക്ക് ;
            ജോൺസൺ ‭07506 810177‬
>>>>>>>>> ഷാജി 07878149670
>>>>>>>>> അനീഷ്.07760254700
             ബിജുമോൻ ‭07515 368239‬

 Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ടോമി ചെമ്പോട്ടിക്കൽ 07737935424.
 ബിജു എബ്രഹാം ‭07859 890267‬.