ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ആത്മാഭിഷേക ധ്യാനം മാർച്ച് 8,9,10 തീയ്യതിയിൽ ലണ്ടനിൽ

2019-02-10 02:53:57am | അലക്സ് വർഗ്ഗീസ്
ലണ്ടൻ:- ഡെഗനം സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8, 9, 10 (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ പ്രത്യേക നോമ്പുകാല ധ്യാനം ക്രമീകരിക്കുന്നു. ബ്രദർ റെജി കൊട്ടാരവും ക്രൈസ്റ്റ് കൾച്ചർ ടീം അംഗങ്ങളും ധ്യാനത്തിന് നേതൃത്വം നൽകും. വി.കുർബാനയും ദിവ്യകാരുണ്യ ആരാധനയും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 
സമയക്രമീകരണം:-
 
മാർച്ച് 8 - വെള്ളി   : 5.30 pm - 9 pm
മാർച്ച് 9 - ശനി        : 9.00 am - 4 pm
മാർച്ച് 10 - ഞായർ: 9.00 am - 4 pm
 
ധ്യാനത്തിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.
 
കൂടുതൽ വിവരങ്ങൾക്ക്:- 
ഷീൻ വാഴയിൽ - 07544547007,
സജി ജോൺ   - 07951221914.
 
ദേവാലയത്തിന്റെ വിലാസം:-
St. Anne's Church - Mar lvanios  Centre,
Woodward Road,
Degenham,
RM9 4SU.