സ്റ്റീവനേജിൽ ഫാ.ആന്റണി പറങ്കിമാലിൽ നയിക്കുന്ന ത്രിദിന വാർഷീക ധ്യാനം മാർച്ച് 1 ,2 ,3 തീയതികളിൽ

2019-02-11 02:03:21am | അപ്പച്ചൻ കണ്ണൻച്ചിറ
സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിഭാവനം ചെയ്ത വിവിധ മിഷനുകളും, കുർബ്ബാന സെന്ററുകളും കേന്ദ്രീകരിച്ചുള്ള വാർഷീക ധ്യാനങ്ങളുടെ ഭാഗമായി സ്റ്റീവനേജിൽ വെച്ച് മാർച്ച് 1 ,2 ,3 തീയതികളിൽ  ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, പരിശുദ്ധാല്മ ശുശ്രുഷകളിൽ അഭിഷിക്തനുമായ ഫാ. ആന്റണി പറങ്കിമാലിൽ വീ.സി. ഈ ത്രിദിന വചന ശുശ്രുഷകൾ നയിക്കും.
 
സാന്മാർഗിക മൂല്യ വളർച്ചക്കും, കുടുംബ നവീകരണത്തിനും, രോഗശാന്തികൾക്കും അതിലുമപരി ആല്മീയ പരിപോഷണത്തിനും ഈ വചന ശുശ്രുഷകൾ ഏറെ അനുഗ്രഹദായകമാവും.
 
സ്റ്റീവനേജ്, ലൂട്ടൻ, വെയർ തുടങ്ങിയ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന പ്രത്യുത തിരുവചന ശുശ്രുഷയിൽ പങ്കു ചേരുവാൻ എല്ലാ വിശ്വാസി മക്കളെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രീസ്റ്റ് ഇൻ ചാർജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാല അറിയിച്ചു.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
മെൽവിൻ: 07456281428,  സാംസൺ: 07462921022,  ജോസ് (ലൂട്ടൻ): 07888754583
 
ധ്യാന സമയ ക്രമം.
മാർച്ച് 1, വെള്ളിയാഴ്ച - 17:00 മുതൽ  21:00  വരെ  
മാർച്ച് 2, ശനിയാഴ്ച        - 11:00  മുതൽ 16:00 വരെ
മാർച്ച് 3, ഞായറാഴ്ച      - 13:00  മുതൽ 19:00 വരെ
 
പള്ളിയുടെ വിലാസം:
 
ST. HILDA CATHOLIC CHURCH, 9 BREAKSPEAR, STEVENAGE, HERTS., SG2 9SQ.