ഹെയർഫീൽഡിൽ ബ്ര. സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മാർച്ച് 8,9,10 തീയതികളിൽ

2019-02-19 03:04:47am |
ഹെയർഫീൽഡ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വിവിധ മിഷൻ സെന്ററുകളും റീജണുകളും   കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വാർഷീക ധ്യാനങ്ങളുടെ ഭാഗമായി ഹെയർഫീൽഡ് സെന്റ് പോൾ കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, സൗഖ്യ ശുശ്രുഷകളിലും ബന്ധന പ്രാർത്ഥനകളിലും അഭിഷിക്തനുമായ  ബ്ര. സാബു ആറുതൊട്ടിയാണ് ഹെയർഫീൽഫിൽ ത്രിദിന ധ്യാനം നയിക്കുക.
 
തദവസരത്തിൽ കുട്ടികൾക്കായി പ്രത്യേകം ഒരുക്കുന്ന ശുശ്രുഷകൾക്കു പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. സെബാസ്റ്റ്യൻ ചാമക്കാല നേതൃത്വം നൽകും. കുട്ടികളുടെ ശുശ്രുഷ ടെൻഹാം കത്തോലിക്ക ദേവാലയത്തിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.
 
വലിയ നോമ്പിന്റെ ചൈതന്യത്തിൽ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും, കുടുംബപരമായും ദൈവ കൃപകൾ ആർജ്ജിക്കുവാൻ ലഭിക്കുന്ന ഈ സുവർണ്ണാവസരം വിനിയോഗിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.  
 
വാറ്റ്‌ഫോർഡ്‌, ഹെയ്‌സ്, സ്ലോ, ഹെയർഫീൽഡ്, ഹൈവെകോംബ്, ഹോൺസ്ലോ, എയ്ൽസ്ബറി തുടങ്ങിയ കുർബാന സെന്ററുകളെ കേന്ദ്രീകരിച്ച് ഹെയർഫീൽഡിൽ വെച്ച് നടത്തപ്പെടുന്ന വാർഷീക ധ്യാനത്തിന്റെ വിജയത്തിനായി അതാതു സെന്ററുകളിലെ കൈക്കാരൻമാർ നേതൃത്വം നൽകും. 
 
കൂടുതൽ വിവരങ്ങൾക്ക് അതാതു സെന്ററുകളിലെ ട്രസ്റ്റിമാരായോ അല്ലങ്കിൽ ജോമോൻ ഹെയർഫീൽഡുമായോ (07804691069 ) ബന്ധപ്പെടുക.
 
ധ്യാന സമയ ക്രമം.
 
മാർച്ച് 8 വെള്ളിയാഴ്ച്ച -16 :00 -20 :00      
9 ശനിയാഴ്ച്ച - 10.30 to 17 :00
10  ഞാറാഴ്ച - 13 :00 to 19 :30    
 
St. Paul's Church, 2  Merele Avenue, Harefield , UB9 6DG.    
 

The  Most Holyname church, Oldmill Road, UB9 5AR , Denham.