Latest News

അഭിഷിക്ത കര ങ്ങൾക്ക് ബലമേ കാൻ കേംബ്രി ഡ്ജ് ഒരുങ്ങു ന്നു.റവ.ഫാ.സോജി ഓലിക്കൽ നയി ക്കുന്ന വിയാ നി മിഷൻ ബൈബിൾ ക ൺവെൻഷൻ 23 ന്

2019-02-19 03:09:08am | ബാബു ജോസഫ്‌

കേംബ്രിഡ്ജ്ഷയർ: വിശുദ്ധ ജോൺ മരിയ വിയാനിയുടെ മദ്ധ്യസ്ഥതയിൽ യേശുവിന്റെ അഭിഷിക്തരായ സകല വൈദികർക്കും സന്യസ്തർക്കുമായി പ്രാർത്ഥിക്കുവാനുള്ള ആഹ്വാനവുമായി സെഹിയോൻ യുകെ വിയാനി മിഷൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ 23 ന് കേംബ്രിഡ്ജിൽ നടക്കും. റവ.ഫാ.ഫിലിപ്പ് പന്തമാക്കൽ വി.കുർബാനയിൽ മുഖ്യ കാർമ്മികനാവും.

ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട്‌ സഭയെ നയിക്കുവാനും വളർത്തുവാനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാൻ , ഏറെ ആത്മീയ ഒരുക്കത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ , റവ.ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ .സോജി ഓലിക്കലും നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്‌ട്രീസ്‌ വൈദികരുടെ മധ്യസ്ഥനായ വി .ജോൺ മരിയ വിയാനിയുടെ നാമധേയത്തിൽ രൂപംകൊടുത്ത വിയാനി മിഷൻ ടീമിന്റെ നേതൃത്വത്തിൽ ഈമാസം 23 ന് ശനിയാഴ്ച്ച നടത്തപ്പെടുന്ന കൺവെൻഷനിൽ സോജിയച്ചനോടൊപ്പം പ്രമുഖ ആത്മീയ ശുശ്രൂഷകൻ ഫാ.ഡോം മാർട്ടിൻ ഗൗമാൻ, സിസ്‌റ്റർ ടംസിൻ മേരി ,ഫാ.എറിക്കോ ഫാൽകാവോ ,കാനോൻ ജോൺ എന്നിവർ പങ്കെടുക്കും. ശനി രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് കൺവെൻഷൻ. കേംബ്രിഡ്ജ് സീറോ മലബാർ മിഷൻ ചാപ്ലയിൻ ഫാ.ഫിലിപ്പ് പന്തമാക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക വി .കുർബാന ,ആരാധന,വചന പ്രഘോഷണം,രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും .

യേശുക്രിസ്തുവിനായി തങ്ങളെത്തന്നെ സമർപ്പണം ചെയ്ത വൈദികർക്കും മറ്റ് സന്യസ്തർക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ടുള്ള പ്രത്യേക ധ്യാന ശുശ്രൂഷയിലേക്ക് 23 ന് ശനിയാഴ്ച സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .


>> Venue.
>> St PHILIP HOWARD Catholic church
> CAMBRIDGE
> CB1 3TH.
>> കൂടുതൽ വിവരങ്ങൾക്ക്
>> ജോണി 07846 321473
>> എവുപ്രാസ്യ 07837962605