യൂകെയിലെ ദേശീയ നിയമങ്ങൾക്കനുസൃതമായി വിശ്വാസപരിശീലനം; ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ സേഫ് ഗാർഡിങ് കമ്മീഷന്റെ ആദ്യ സമ്മേളനം നടന്നു

2019-02-22 02:51:53am | ഫാ. ബിജു കുന്നയ്‌ക്കാട്ട് P. R. O.

കവെൻട്രി: യൂകെയിലെ ദേശീയ നിയമങ്ങൾക്കനുസൃതമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ വിശ്വാസപരിശീലനം ഒരുക്കുന്നതിനുള്ള  സേഫ് ഗാർഡിങ്   മിനിസ്ട്രിയുടെ ആദ്യ സമ്മേളനം കവെൻട്രിയിലെ  സാൾട് ലി ചർച്ചിൽ വച്ച് നടന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.  രൂപതയുടെ ഔദ്യോഗിക സമ്മേളനങ്ങളിൽ കുട്ടികൾക്കും സവിശേഷ ശ്രദ്ധ ആവശ്യമുള്ള മുതിർന്നവർക്കും നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക എന്നതാണ് കമ്മീഷന്റെ ലക്‌ഷ്യം. കഴിഞ്ഞ വര്ഷം നവംബറിലാണ് സേഫ് ഗാർഡിങ് കമ്മീഷൻ സ്ഥാപിച്ചുകൊണ്ട് രൂപതാധ്യക്ഷൻ ഉത്തരവിറക്കിയത്. 

 
സമ്മേളനത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ, കമ്മീഷൻ ചെയർപേഴ്സൺ ഡോ. മിനി നെൽസൺ (നോറിച്),  രൂപത സേഫ് ഗാർഡിങ് കോ ഓർഡിനേറ്റർ ലിജോ രെഞ്ചി  (പോര്ടസ്‌മൗത്), കമ്മീഷൻ അംഗങ്ങളായ ടോമി സെബാസ്റ്റ്യൻ (ചെംസ്ഫോര്ഡ്), ഡോ. മാത്യു ജോസഫ് (സാൾട് ലി), ആൻസി ജോൺസൻ  (കവെൻട്രി), പോൾ ആന്റണി (ഓക്സ്ഫോർഡ്), ഡോ. ഷിബു വെളുത്തപ്പിള്ളി (ബ്ലാക്ക്‌ബേൺ), ജസ്റ്റിൻ ചാണ്ടി (റെഡ് ഹിൽ ), ജിൻസി ജോർജ് (ന്യൂപോർട്ട്), ബിന്ദു ജോബി (അബർദ്ദീൻ), റെവ. ഫാ. ജോയി വയലിൽ CST (കാറ്റിക്കിസം കമ്മീഷൻചെയർമാൻ), റെവ. ഫാ. ജോർജ് ചേലക്കൽ (വൈദിക പ്രതിനിധി), റെവ. ഡോ. വർഗീസ് പുത്തൻപുരക്കൽ (യൂത്ത്‌ കമ്മീഷൻ ചെയർമാൻ),  റെവ. സി. സുഷ നരിയൻകുന്നേൽ (സന്യസ്ത പ്രതിനിധി) എന്നിവർ സംബന്ധിച്ചു.  
 
സമ്മേളനത്തിൽ, രൂപതയുടെ ഇപ്പോഴുള്ള സേഫ് ഗാർഡിങ് സംവിധാനത്തെക്കുറിച്ചും  നാഷണൽ കാത്തോലിക് സേഫ് ഗാർഡിങ് കമ്മീഷന്റെ (NCSC) പോളിസികളും നിർദ്ദേശങ്ങളും നടപ്പാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും ചർച്ചകൾ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. രൂപതയുടെ ഡിസ്‌ക്ലോഷർ ആൻഡ് ബാറിങ്ങ് സർവീസ് (DBS) ചുമതലകൾ ശ്രീ. ലിജോ രെഞ്ചി, ശ്രീ. ജസ്റ്റിൻ ചാണ്ടി എന്നിവർക്കും രൂപതാതലത്തിലുള്ള  സേഫ് ഗാർഡിങ്  ട്രെയിനിംഗ്  ചുമതല ശ്രീ. ടോമി സെബാസ്റ്റ്യനും മാർ ജോസഫ് സ്രാമ്പിക്കൽ നൽകി. 
 
രൂപത സേഫ് ഗാർഡിങ് കമ്മീഷന്റെ നേതൃത്വത്തിൽ, രൂപതയിലെ എല്ലാ ഇടവക, മിഷൻ, വി. കുർബാന കേന്ദ്രങ്ങളിലും സേഫ് ഗാർഡിങ് ടീമുകൾ രൂപീകരിക്കും. രൂപത സേഫ് ഗാർഡിങ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു.