Latest News

ലണ്ടൻ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മഷനിലും സെന്റ് മോനിക്ക മിഷനിലും വാര്‍ഷിക ധ്യാനം

2019-02-23 03:01:30am |
സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ  രൂപതയിലെ ലണ്ടൻ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മഷനിലും സെന്റ് മോനിക്ക മിഷനിലും വലിയ നോമ്പ് കാലത്തെ വാര്‍ഷിക  ധ്യാനം  മാർച്ച് മാസത്തിൽ നടത്തപ്പെടുന്നു. 
 
സെ.മോനിക്ക മിഷനിൽ 2019 മാർച്ച് 1, 2, 3 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ  നടക്കുന്ന ധ്യാന ശുശ്രൂഷകൾ  പ്രശക്ത വചന  പ്രഘോഷകനും യു.കെ യുടെ നവസുവിശേഷ വൽക്കരണത്തിൽ നിസ്തുല സേവനം നടത്തുന്ന സെഹിയോൻ മിനിസ് ട്രീസ്  യു.കെ. യുടെ ഡയക്ടറുമായ ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചൻ   നേതൃത്വം നൽകുന്നതാണ്.
 
മിഷന്റെ ശുശ്രുകകൾ നടക്കുന്ന ഔവർ ലേഡി ഒഫ് ലാസലെറ്റെ ചർച്ച്, റെയിൻഹാം, RM13 8SR ആയിരിക്കും ധ്യനം നടക്കുന്നത്.
 
 
സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ  മഷനിൽ മാർച്ച് 8,9,10, വെള്ളി ,ശനി, ഞായർ തീയതികളിൽ 
 വൽൽത്താം സ്റ്റോയിലെ ഔവർ ലേഡി & സെ.ജോർജ്ജ് പള്ളിയിൽ വച്ച്   നടക്കുന്ന  ധ്യാന ശുശ്രൂഷകൾ പ്രശസ്ത വചന പ്രഘോഷകനായ റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്  നേതൃത്വം നൽകുന്നു.
 
രണ്ട് മിഷനിലെയും ധ്യാനങ്ങളുടെ സമയം :- 
 
വെള്ളി:  5:00 PM - 9:00PM.
 
ശനി: 11:00 AM- 5.00 PM
 
ഞായർ: - 2.00 PM- 9:00 PM.
 
വിലിയ നോയമ്പിലെ ഈ ധ്യാന
ശുശ്രൂഷകളിൽ പങ്കെടുത്ത് മാനസാന്തരത്തിനും അതിലൂടെ ആത്മീയും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷനുകളുടെ പ്രീസ്റ്റ് ഇൻചാർജായ  ഫാ. ജോസ് അന്ത്യാകുളം MCBS അറിയിച്ചു.