എൻഫീൽഡിൽ വിശുദ്ധ കുർബ്ബാനയും, ആരാധനയും, ജപമാല റാലിയും ശനിയാഴ്ച

2019-02-25 03:10:24am | അപ്പച്ചൻ കണ്ണൻച്ചിറ
എൻഫീൽഡ്: ലണ്ടൻ സീറോ മലബാർ റീജണിലെ കുർബ്ബാന സെന്ററായ എൻഫീൽഡിൽ ജപമാല സമർപ്പണവും, വിശുദ്ധ ബലിയും, ആരാധനയും മാർച്ച് 2 നു ശനിയാഴ്ച നടത്തപ്പെടുന്നു. തിരുക്കർമ്മങ്ങളുടെ സമാപനമായി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ഏന്തിക്കൊണ്ട്   കത്തിച്ച മെഴുതിരിയുമായി ലുത്തീനിയ ആലപിച്ചു കൊണ്ടുള്ള  ജപമാല റാലിയും ഉണ്ടായിരിക്കുന്നതാണ്. സമാപന ആശീർവാദത്തോടെ തിരുക്കർമ്മങ്ങൾ സമാപിക്കും.  
 
എൻഫീൽഡിലെ ഔർ ലേഡി ഓഫ് വാൽസിങ്ങാം ദേവാലയത്തിൽ വെച്ചാണ് കുർബ്ബാനയും പ്രത്യേക മരിയൻ ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്. തിരുക്കർമ്മങ്ങൾക്ക് പ്രീസ്റ്റ് ഇൻ ചാർജ്ജ്  ഫാ.ജോസ് അന്ത്യാംകുളം നേതൃത്വം വഹിക്കും.
 
മാർച്ച് 2 നു ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് പരിശുദ്ധ ജപമാല സമർപ്പണത്തോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നതാണ്. എല്ലാ മാസാദ്യ ശനിയാഴ്ചകളിലാണ് എൻഫീൽഡ് പള്ളിയിൽ വെച്ച് തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നത്.  
 
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ വിശുദ്ധബലിയിലും ദിവ്യകാരുണ്യ സമക്ഷവും വ്യക്തിപരമായും, കുടുംബപരമായും ഉള്ള ആവശ്യകതകൾ സമർപ്പിക്കുന്നതിനും, അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി ജോസച്ചനും, കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.
 
പള്ളിയുടെ വിലാസം:
 
Our Lady Of Walsingham Church, Holtswhites Hill, EN2 8HG, Enfield