Latest News

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വൈദികരുടെ വാര്ഷികധ്യാനം ഇന്നാരംഭിക്കും

2019-02-26 01:59:03am | ഫാ. ബിജു കുന്നയ്‌ക്കാട്ട് P. R. O.
റാംസ്‌ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന വൈദികർക്കായുള്ള നാല് ദിവസത്തെ വാർഷിക ധ്യാനം ഇന്നാരംഭിക്കും.   കെന്റിലുള്ള റാംസ്‌ഗേറ്റ്, ഡിവൈൻ ധ്യാനകേന്ദ്രത്തിലാണ് (St. Augustine's Abbey, Ramsgate, Kent, CT11 9PA) ധ്യാനം നടക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് വി. കുർബാനയോടെയാണ് ധ്യാനം ആരംഭിക്കുന്നത്. 
 
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറും പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി (PDM) സഹസ്ഥാപകനും പ്രശസ്ത ധ്യാനഗുരുവുമായ റെവ. ഫാ. ബിനോയി കരിമരുതുംകലും അഭിഷേകാഗ്‌നി സിസ്റ്റേഴ്സ് ഓഫ് ജീസസ് ആൻഡ് മേരി സഭാസ്ഥാപക റെവ. സി. എയ്മി ഇമ്മാനുവേൽ ASJM ഉം ആണ് ധ്യാനം നയിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ധ്യാനം 28 വ്യാഴാഴ്‌ച  വൈകിട്ട് ഒരു മണിക്ക് സമാപിക്കും. 
 
ധ്യാനത്തിൽ പങ്കെടുക്കാൻ വരുന്ന വൈദികർ വി. കുർബാനക്കുള്ള തിരുവസ്ത്രങ്ങൾ കൊണ്ടുവരേണ്ടതാണ്. വൈദികർക്കായുള്ള ഈ ധ്യാനത്തിൽ സമൃദ്ധമായി ദൈവാനുഗ്രഹം ഉണ്ടാകുന്നതിനും അജപാലന ശുശ്രുഷകളിൽ കൂടുതൽ തീക്ഷ്ണത നേടുന്നതിനായി എല്ലാ വിശ്വാസികളും ഈ ദിവസങ്ങളിൽ പ്രാർത്ഥിക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.