വാർഷിക കൺവെൻഷൻ പ്രയർ ഗാർഡൻ ബാസില്ഡണ്

2019-02-26 02:00:45am |

യൂ .കെ  പ്രയർ ഗാർഡൻ ചർച്ചിന്റെ പതിനാലാമതു  വാർഷിക കൺവെൻഷൻ പ്രയർ ഗാർഡൻ ബാസില്ഡണ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2019 ഏപ്രിൽ 12,13,14 തീയ്യതികളിൽ വുഡ്ലാൻഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചതായി സീനിയർ പാസ്റ്റർ ജെയിംസ് കോശി  അറിയിച്ചു.  കൺവീനറായി പ്രാദേശിക സഭ പാസ്റ്റർ ജോഷ്വാ നേതുത്രം വഹിക്കും.  മുഖ്യ പ്രെഭാഷകനായി  റവ: അനിസെൻ സാമുവേൽ (കാനഡ) നിർവഹിക്കും .

പിൽഗ്രിംസ് ലണ്ടൺ ആരാധനയ്ക്കു നേതൃത്വം നൽകുന്നതാണ്.  കൂടാതെ, യുകെയിലെ പ്രയർ ഗാർഡൻ ചർച്ചുകളിലെ എല്ലാ ദൈവദാസന്മാരും ദൈവമക്കളും മറ്റു വിവിധ മേഖലകളിൽ കോൺഫെറെൻസിന്റെ അനുഗ്രഹത്തിനായി പ്രെവർത്തിച്ചുവരുന്നു.  ജാതി മത ഭേതമന്യേ ഏവർക്കും ദൈവനാമത്തിൽ ഈ കോൺഫെറെൻസിലേക്കു വിനീതമായി സ്വാഗതം ചെയ്യുന്നു .        കൂടുതൽ വിവരങ്ങൾക്ക്  താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക . 07402767810,  0788619252.