സ്റ്റീവനേജിൽ ഫാ.ആന്റണി പറങ്കിമാലിൽ നയിക്കുന്ന വാർഷീക ധ്യാനം മാർച്ച് 1 ,2 ,3 തീയതികളിൽ

2019-02-27 02:34:25am | അപ്പച്ചൻ കണ്ണൻച്ചിറ
സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ റീജണിലെ കുർബ്ബാന സെന്ററായ സ്റ്റീവനേജിൽ വെച്ച് മാർച്ച് 1 ,2 ,3 തീയതികളിൽ വാർഷീക ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരു ഫാ. ആന്റണി പറങ്കിമാലിൽ വീ.സി.യാണ്  ഈ ത്രിദിന വചന ശുശ്രുഷകൾക്കു നേതൃത്വം വഹിക്കുന്നത്.
 
സ്റ്റീവനേജ്, ലൂട്ടൻ, വെയർ തുടങ്ങിയ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന അനുഗ്രഹദായകമായ ഈ തിരുവചന ശുശ്രുഷയിൽ പങ്കു ചേരുവാനും, ദൈവകൃപകൾ പ്രാപിക്കുവാനും ഏവരെയും  സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രീസ്റ്റ് ഇൻ ചാർജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാലയും, പാരീഷ് കമ്മിറ്റിയും അറിയിച്ചു.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
മെൽവിൻ: 07456281428,  സാംസൺ: 07462921022,  ജോസ് (ലൂട്ടൻ): 07888754583
 
ധ്യാന സമയ ക്രമം.
മാർച്ച് 1, വെള്ളിയാഴ്ച - 17:00 മുതൽ  21:00  വരെ  
മാർച്ച് 2, ശനിയാഴ്ച        - 11:00  മുതൽ 16:00 വരെ
മാർച്ച് 3, ഞായറാഴ്ച      - 13:00  മുതൽ 19:00 വരെ
 
പള്ളിയുടെ വിലാസം:
 
ST. HILDA CATHOLIC CHURCH, 9 BREAKSPEAR, STEVENAGE, HERTS., SG2 9SQ.
 

Car Park (Free) :  Shephall Centre, Shephall Way, Stevenage,  SG2 9SB ( 2 minute walking distance)