വെംബ്ലിയിൽ ഫാ.ജോസ് പള്ളിയിൽ വി സി നയിക്കുന്ന ത്രിദിന ധ്യാനം മാർച്ച് 8, 9, 10 തീയതികളിൽ

2019-02-27 02:40:30am | അപ്പച്ചൻ കണ്ണൻച്ചിറ
വെംബ്ലി: സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലണ്ടൻ റീജിയനിലെ കുർബ്ബാന കേന്ദ്രമായ  വെംബ്ലി സെന്റ് ജോസഫ്സ് ദേവാലയത്തിൽ വെച്ച് വാര്‍ഷിക ത്രിദിന ധ്യാനം മാർച്ച് 8, 9, 10 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു.
 
വലിയ നോമ്പു കാലത്ത്‌ ആല്മീയ ധാരയിലേക്ക് നയിക്കപ്പെടുവാനും, വിശുദ്ധവാരത്തിലേക്ക് മാനസികമായി ഒരുങ്ങി, ഉദ്ധിതനായ യേശുവിലൂടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും ഉതകുന്ന വാർഷീക ധ്യാന ശുശ്രൂഷകൾ പ്രശസ്ത വചന പ്രഘോഷകനും, വിൻസൻഷ്യൻ കോൺഗ്രിഗേഷൻ സഭാംഗവുമായ ഫാ. ജോസ് പള്ളിയിൽ വീ സിയാണ് നയിക്കുന്നത്.  
 
തിരുവചന ശുശ്രുഷകളിൽ പങ്കുചേർന്ന്  മാനസാന്തരവും, അതിലൂടെ ആത്മീയവും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഫാ.സെബാസ്റ്റ്യൻ ചാമക്കാലയും, ഫാ. ജോസഫ് കടുത്താനവും അറിയിച്ചു.
 
കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 
കൂടുതൽ വിവരങ്ങൾക്ക്:
 
ജോസഫ് കുട്ടംപേരൂർ: 07877062870
 
ധ്യാന സമയം:
 
വെള്ളി:  17: 00 PM - 20:00
ശനി: 14:30 AM- 17.30 PM
ഞായർ: - 14.30 PM- 18:30 PM.
 
പള്ളിയുടെ വിലാസം:
 

 St Joseph’s Church, 339 High Road, Wembley, HA9 6AG.