മലങ്കര യാക്കോബാ യ സിറിയൻ ഓർത്തഡോ ക്സ്‌ സഭ U.K റീജിയൻ അന്ത്യോഖ്യാ സിം ഹാസന സ്ഥാപക ദിനം ആചരിച്ചു

2019-02-28 02:07:54am | ഷിബു ജേക്കബ് - PRO MSOC UK

ലണ്ടൻ . മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭ യു കെ റീജിയന്റെ ആഭിമുഖ്യത്തിൽ അന്ത്യോഖ്യ സിംഹാസന സ്ഥാപക ദിനം ആചരിച്ചു ,ലണ്ടനിലെ സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ നടന്ന  സഭയുടെ കൗൺസിൽ മീറ്റിംഗിനോടനുബന്ധിചാണ് ആഘോഷങ്ങൾ  നടന്നത് .മലങ്കര സിറിയൻ ഓർത്തഡോക്സ് സഭയുടെ യു കെ പത്രിയേക്കൽ വികാര അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഫെബ്രുവരി 22   അന്ത്യോഖ്യ സിംഹാസന സ്ഥാപക ദിനമായതിനാൽ പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടും ,സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായോടുള്ള കൂറും , വിദേയത്വവും രേഖപ്പെടുത്തി കൊണ്ട് അഭിവന്ദ്യ തിരുമേനി പാത്രിയാക്കൽ പതാക ഉയർത്തി . തുടർന്ന് നടന്ന കൗൺസിൽ മീറ്റിങ്ങിൽ  ഈ വർഷത്തെ വലിയ നോമ്പിലെ ഹാശാ ശുശ്രൂഷകൾ ,ധ്യാന ശുശ്രൂഷകൾ , 2019  ലെ ഫാമിലി കോൺഫെറൻസ് നടത്തുന്നതിന്റെ ക്രമീകരണങ്ങൾ , എന്നിവ  യോഗം വിശദമായി ചർച്ച ചെയ്തു തീരുമാനങ്ങൾ എടുത്തു .വരും തലമുറയെ ആത്മീയ പാതയിലും , പാരമ്പര്യങ്ങളിലും അടിയുറച്ചു വഴി നടത്തുവാൻ സ്റ്റുഡന്റസ് മൂവ് മെന്റ് ക്യാമ്പുകൾ ഈ വര്ഷം നടത്തുവാനും യോഗം തീരുമാനം എടുത്തു ,റെവ . ഫാ. ബിജി ചിറ ത്തിലേ ട്ടിന്റെ നേതൃത്വത്തിൽ എം . ജെ . എസ് . എസ് എ യു കെ ചാപ്റ്ററിന്റെ  കീഴിൽ പരിഷ്കരിച്ച സൺഡേ സ്കൂൾ പാഠ്യ പദ്ധതി നടപ്പിലാക്കാൻ സാധിച്ചത് സൺ‌ഡേ സ്കൂൾ പ്രവർത്തനങ്ങൾക്ക് സുപ്രധാന ചുവടു വെപ്പായി കണക്കാക്കുന്നതായും , ഇതിനു പിന്നിൽ പ്രവർത്തിച്ച കമ്മറ്റി പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായും അഭിവന്ദ്യ തിരുമേനി പറഞ്ഞു . ആതിഥേയ ഇടവക വികാരി ഫാ. ബിജി ചിറത്തലേട്ട് കൗൺസിലിന് സ്വാഗതം ആശംസിച്ചു .ഫാ. എബിൻ ഊന്നുകല്ലിൽ മിനിറ്റ്സ്  അവതരിപ്പിച്ചു .കൗൺസിൽ മീറ്റിങ്ങിന്റെ സുഗമമായ നടത്തിപ്പിന് പ്രയത്നിച്ച ഫാ. ബിജി ചിറത്തലേട്ട് സഹ വികാരി ഫാ. എബിൻ ഊന്നുകല്ലിൽ ,മാനേജിങ് കമ്മറ്റി , ഇടവകാംഗങ്ങൾ എന്നിവരോടുള്ള പ്രത്യേക നന്ദി കൗൺസിലിന് വേണ്ടി ഭദ്രാസന ട്രെഷറർ ഇഗ്‌നേഷ്യസ് വർഗീസ് രേഖപ്പെടുത്തി .