മാർ സ്രാമ്പിക്കൽ സ്റ്റീവനേജിൽ വിശുദ്ധബലി അർപ്പിക്കും; ആൻ്റണി പറങ്കിമാലിൽ അച്ചൻ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം

2019-03-03 04:39:10am | അപ്പച്ചൻ കണ്ണൻച്ചിറ
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഇന്ന് സ്റ്റീവനേജിൽ വിശുദ്ധ ബലി അർപ്പിച്ചു  സന്ദേശം നൽകുന്നതാണ്. പ്രശസ്ത ധ്യാനഗുരു ഫാ.ആൻ്റണി പറങ്കിമാലിൽ നയിക്കുന്ന ത്രിദിന ധ്യാനത്തിന്റെ സമാപന ശുശ്രുഷയായാണ് കുർബ്ബാന അർപ്പിക്കുന്നത്. ഫാ. ഫാൻസുവ പത്തിൽ, ഫാ.ആൻ്റണി എന്നിവർ സഹകാർമികത്വം വഹിക്കും.
 
ഫാ.ആൻ്റണി പറങ്കിമാലിൽ സ്റ്റീവനേജിൽ നടത്തിപ്പോരുന്ന ത്രിദിന ധ്യാനം ഇന്ന് സമാപിക്കും. ആല്മീയ ചൈതന്യം വിതച്ച തിരുവചന ശുശ്രുഷ വലിയനോമ്പിലൂടെയുള്ള വിശുദ്ധ തീർത്ഥയാത്രയിൽ സഭാ മക്കൾക്ക് അനുഗ്രഹദായകമായി.
 
"പാപം മറച്ചുവെക്കുന്നവർക്ക്‌ അഭിവൃദ്ധിയുണ്ടാവില്ലെന്നും, നമ്മെ നാശത്തിലേക്കാണത് നയിക്കുന്നതെന്നും, തടസ്സപ്പെട്ട ദൈവ കൃപയുടെ അനുഗ്രഹ വർഷത്തിനായി കുമ്പസാരം അനിവാര്യമാണെന്നും അത് നമ്മെ ശക്തമായ നിലയിൽ പടുത്തുയർത്തുമെന്നും" ആന്റണി അച്ചൻ ഓർമ്മിപ്പിച്ചു. "മാതാപിതാക്കളുടെ ശരിയായ കുമ്പസാരം കുട്ടികൾക്ക് മാനസാന്തരത്തിനും അനുഗ്രഹങ്ങൾക്കും ഇടയാക്കും. ഏറ്റവും വലിയ നിധിയായ ക്ഷമയും സ്നേഹവും കാത്തു സംരക്ഷിക്കപ്പെടണം എന്നും അത് സ്വർഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശന താക്കോൽ കൂടി ആണെന്നും" പറങ്കിമാലിൽ അച്ചൻ പറഞ്ഞു. 
 
സ്റ്റീവനേജ്, ലൂട്ടൻ, വെയർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള സീറോ മലബാർ വിശ്വാസി സമൂഹമാണ് ധ്യാനത്തിൽ മുഖ്യമായി പങ്കു ചേരുന്നത്. ഇന്ന് സമാപന ധ്യാന ശുശ്രുഷ ഉച്ചക്ക് ഒരു മണിക്ക് സെന്റ് ഹിൽഡാ ദേവാലയത്തിൽ ആരംഭിക്കും. വൈകുന്നേരം അഞ്ചരക്ക് ആഘോഷമായ വിശുദ്ധ കുർബ്ബാനയും ആരാധനയും തുടർന്ന് സമാപന ആശീർവാദത്തോടെ ത്രിദിന ധ്യാന ശുശ്രുഷകൾ സമാപിക്കും.
 
 പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാല കുമ്പസാര ശുശ്രുഷക്കു നേതൃത്വം വഹിക്കും.  പള്ളിക്കമ്മിറ്റി ഏവരെയും സ്നേഹപൂർവ്വം ഈ അനുഗ്രഹീത ശുശ്രുഷയിലേക്കു സ്വാഗതം ചെയ്യുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
സാംസൺ: 07462921022, മെൽവിൻ: 07456281428, ജോസ് (ലൂട്ടൻ): 07888754583
 
പള്ളിയുടെ വിലാസം:
 
ST. HILDA CATHOLIC CHURCH, 9 BREAKSPEAR, STEVENAGE, HERTS., SG2 9SQ.
 
Car Park( Free): Shephall Centre, Shephall Way, Stevenage, SG2 9SB ( 2 minute walk)