Latest News

സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മഷനിൽ വലിയ നോമ്പ് കാലത്തെ വാര്‍ഷിക ധ്യാനം മാർച്ച് 8, 9,10 തീയതികളിൽ

2019-03-04 03:51:33am |

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ  രൂപതയിലെ ലണ്ടൻ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മഷനിൽ വലിയ നോമ്പ് കാലത്തെ വാര്‍ഷിക  ധ്യാനം  മാർച്ച് 8,9,10 തീയതികളിൽ നടത്തപ്പെടുന്നു. ഗ്രാന്റ് മിഷന്റെ ഭാഗമായി രൂപതയിലെ വിവിധ മിഷനുകളിൽ നടക്കുന്ന വാർഷിക ധ്യാന ശ്രുശൂകൾ വലിയ നോമ്പിൽ ആത്മീയ വിശുദ്ധീകരണം നേടുന്നതിനുള്ള അവസരം ആണ് ഒരുക്കുന്നത്.


സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ  മഷനിൽ മാർച്ച് 8,9,10, വെള്ളി ,ശനി, ഞായർ തീയതികളിൽ
വൽൽത്താം സ്റ്റോയിലെ ഔവർ ലേഡി & സെ.ജോർജ്ജ് പള്ളിയിൽ വച്ച്   നടക്കുന്ന  ധ്യാന ശുശ്രൂഷകൾ പ്രശസ്ത വചന പ്രഘോഷകനായ റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്  നേതൃത്വം നൽകുന്നു.

ഫാമിലി കൗൺസിലിംഗ് രംഗത്ത് പ്രത്യേക പ്രാഗത്ഭ്യം നേടിയിട്ടുള്ള ചുണ്ടെലിക്കാട്ടച്ചൻ ഈ  ദിവസങ്ങളിൽ കൗൺസിലിംഗ്  നടത്തുന്നതാണ്.

ധ്യാന ശുശ്രൂഷകളുടെ സമയം :-

വെള്ളി: 5:00 PM - 9:00PM.

ശനി: 11:00 AM- 5.00 PM

ഞായർ: - 2.00 PM- 9:00 PM.

വിലിയ നോയമ്പിലെ ഈ ധ്യാന
ശുശ്രൂഷകളിൽ പങ്കെടുത്ത് മാനസാന്തരത്തിനും അതിലൂടെ ആത്മീയും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷനുകളുടെ പ്രീസ്റ്റ് ഇൻചാർജായ  ഫാ. ജോസ് അന്ത്യാകുളം MCBS അറിയിച്ചു.