ഹെയർഫീൽഡിൽ ബ്ര.സന്തോഷ് കരുമാത്ര നയിക്കുന്ന വാർഷീക ധ്യാനം 8,9,10 തീയതികളിൽ

2019-03-05 02:40:44am | അപ്പച്ചൻ കണ്ണൻച്ചിറ
ഹെയർഫീൽഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വിവിധ മിഷൻ സെന്ററുകളും റീജണുകളും   കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വാർഷീക ധ്യാനങ്ങളുടെ ഭാഗമായി ഹെയർഫീൽഡ് സെന്റ് പോൾ കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു.പ്രശസ്ത ധ്യാന ഗുരുവും, തൃശൂർ അതിരൂപതയുടെ കീഴിൽ സുവിശേഷവൽക്കരണ പ്രേഷിതമുന്നേറ്റമായ "ഷെക്കിന" മിഷൻ ടീമംഗമായ ബ്രദർ സന്തോഷ് കരുമാത്രയാണ് ഹെയർഫീൽഡിൽ തിരുവചന ശുശ്രുഷ നയിക്കുന്നത്.
 
കുട്ടികൾക്കായും പ്രത്യേക ആല്മീയ ശുശ്രുഷകൾ തദവസരത്തിലേക്കായി ക്രമീകരിച്ചിട്ടുണ്ട്. പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാല കുട്ടികളുടെ ശുശ്രുഷകൾക്കു നേതൃത്വം നൽകും. ടെൻഹാം കത്തോലിക്ക ദേവാലയത്തിൽ വെച്ചാണ് കുട്ടികൾക്കായുള്ള ധ്യാനം സംഘടിപ്പിക്കുന്നത്.
 
വലിയ നോമ്പിന്റെ ചൈതന്യത്തിൽ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും, കുടുംബപരമായും ദൈവ കൃപകൾ ആർജ്ജിക്കുവാൻ ലഭിക്കുന്ന ഈ സുവർണ്ണാവസരം വിനിയോഗിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.  
 
വാറ്റ്‌ഫോർഡ്‌, ഹെയ്‌സ്, സ്ലോ, ഹെയർഫീൽഡ്, ഹൈവെകോംബ്, ഹോൺസ്ലോ, എയ്ൽസ്ബറി തുടങ്ങിയ കുർബാന സെന്ററുകളിൽ നിന്നുമുള്ളവരാണ് ഹെയർഫീൽഡിലെ ധ്യാനത്തിൽ പങ്കു ചേരുക. വാർഷീക ധ്യാനത്തിന്റെ വിജയത്തിനായി മാദ്ധ്യസ്ഥ പ്രാർത്ഥനകൾ നടന്നു വരുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് അതാതു സെന്ററുകളിലെ ട്രസ്റ്റിമാരായോ അല്ലങ്കിൽ ജോമോൻ ഹെയർഫീൽഡുമായോ (07804691069 ) ബന്ധപ്പെടാവുന്നതാണ്.
 
ധ്യാന സമയ ക്രമം.
 
മാർച്ച് 8 വെള്ളിയാഴ്ച്ച -16 :00 -20 :00      
9 ശനിയാഴ്ച്ച - 10.30 to 17 :00
10  ഞാറാഴ്ച - 13 :00 to 19 :30    
 
St. Paul's Church, 2  Merele Avenue, Harefield , UB9 6DG.    
 

The  Most Holyname church, Oldmill Road, UB9 5AR , Denham.