Latest News

വലിയ നോമ്പി ന്റെ സുവിശേഷവുമായി കുട്ടികൾക്ക്‌ "ലിറ്റിൽ ഇവാഞ്ചലിസ്റ്റ് " ഈസ്റ്റർ ലക്കം 9 ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ

2019-03-07 02:58:41am | ബാബു ജോസഫ്‌

ബർമിങ്ഹാം: മാനവരക്ഷയ്ക്ക് സ്വയം ബലിയായിത്തീർന്ന യേശു ക്രിസ്തുവിന്റെ പീഡാനുഭവ നാൾവഴികൾ കുട്ടികളുടെ ഭാഷയിൽ പങ്കുവച്ച് അവർക്കായി വലിയനോമ്പിന്റെ പ്രാധാന്യവും ഒരുക്കവും വിവരിക്കുന്ന ലിറ്റൽ ഇവാഞ്ചലിസ്റ് ഈസ്റ്റർ ലക്കം പുറത്തിറങ്ങി. ആശയടക്കവും സ്വയം ത്യജിക്കലും ജീവിത വിശുദ്ധിയും നോമ്പിന്റെ ഭാഗമായിക്കണ്ടുള്ള പ്രാർത്ഥനകളും കുട്ടികൾക്കുള്ള കുരിശിന്റെ വഴിയും അടങ്ങുന്ന ലിറ്റൽ ഇവാഞ്ചലിസ്റ്റിന്റെ നാലാം പതിപ്പ് ഈസ്റ്റർ ലക്കം മറ്റന്നാൾ രണ്ടാം ശനിയാഴ്ച കൺവെൻഷനിലെ പ്രത്യേക കൗണ്ടറിൽ ലഭ്യമാണ്.

റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഇത്തവണ ബ്രദർ ജോർജ് പട്ടേരിൽ , ഡീക്കൻ ഡേവിഡ് പാമർ എന്നിവരും ശുശ്രൂഷകൾ നയിക്കും .നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കും ടീനേജുകാർക്കുമായുള്ള പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

 കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള പ്രത്യേക ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
>>> ബഥേൽ കൺവെൻഷൻ സെന്റർ
>>> കെൽവിൻ വേ
>>> വെസ്റ്റ് ബ്രോംവിച്ച്
>>> ബർമിംങ്ഹാം .( Near J1 of the M5)
>>> B70 7JW.
>>> കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ ‭07506 810177‬
>>> ഷാജി 07878149670.
>>> അനീഷ്.07760254700
>>> ബിജുമോൻമാത്യു.07515368239
>>> Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
>>> ടോമി ചെമ്പോട്ടിക്കൽ 07737935424.
>>> ബിജു അബ്രഹാം ‭ 07859890267