സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മഷനിൽ വലിയ നോമ്പ് കാലത്തെ വാര്‍ഷിക ധ്യാനത്തിന്റെ സമാപനം

2019-03-10 04:03:24am | ജോസ് ജോണ്‍
സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ  രൂപതയിലെ ലണ്ടൻ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മഷനിൽ വലിയ നോമ്പ് കാലത്തെ വാര്‍ഷിക  ധ്യാനത്തിന്റെ സമാപനം . മാർച്ച് 10 ഞായറാഴ്ച  2  മണിക്കുള്ള വിശുദ്ധ കുർബ്ബാനയോടെ  സമാപന ശുശ്രൂഷകൾക്ക് തുടക്കം  കുറിക്കുന്നു.
 
ഗ്രാന്റ് മിഷന്റെ ഭാഗമായി രൂപതയിലെ വിവിധ മിഷനുകളിൽ നടക്കുന്ന വാർഷിക ധ്യാന ശ്രുശൂകൾ വലിയ നോമ്പിൽ ആത്മീയ വിശുദ്ധീകരണം നേടുന്നതിനുള്ള അവസരം ആണ് ഒരുക്കുന്നത്.
 
വൽൽത്താം സ്റ്റോയിലെ ഔവർ ലേഡി & സെ.ജോർജ്ജ് പള്ളിയിൽ വച്ച്   നടക്കുന്ന  ധ്യാന ശുശ്രൂഷകൾ പ്രശസ്ത വചന പ്രഘോഷകനായ റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്  നേതൃത്വം നൽകുന്നു.
 
ഫാമിലി കൗൺസിലിംഗ് രംഗത്ത് പ്രത്യേക പ്രാഗത്ഭ്യം നേടിയിട്ടുള്ള റവ.ഡോ. ആന്റണിചുണ്ടെലിക്കാട്ടച്ചൻ  കൗൺസിലിംഗ്  നടത്തുന്നതാണ്.
 
ധ്യാന ശുശ്രൂഷകളുടെ സമയം :- 
 
ഞായർ: - 2.00 PM- 9:00 PM.
 
വിലിയ നോയമ്പിലെ ഈ ധ്യാന 

ശുശ്രൂഷകളിൽ പങ്കെടുത്ത് മാനസാന്തരത്തിനും അതിലൂടെ ആത്മീയും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷനുകളുടെ പ്രീസ്റ്റ് ഇൻചാർജായ  ഫാ. ജോസ് അന്ത്യാകുളം MCBS അറിയിച്ചു.