Latest News

മോനിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ ഉത്തമകുടുംബ പാലകനായ വി. ഔസേപ്പിന്റെ ശ്രാദ്ധ തിരുനാള്‍ റൈന്‍ഹാമില്‍

2019-03-14 02:10:33am |

ഈസ്റ്റ് ലണ്ടൻ റൈൻഹാമിൽ ഔസേപ്പു നാമധാരികളുടെ നേതൃത്വത്തിൽ വി. ഔസേപ്പിന്റെ തിരുനാളും ഊട്ടുനേർച്ചയും മാർച്ച് 31 ന്.

സീറോ മലബാർ സഭ  ഗ്രേറ്റ്സെ ബ്രിട്ടൻ രൂപതയിലെ സെയിന്റ് മോനിക്ക മിഷന്റെ ആഭിമുഖ്യത്തിൽ ഉത്തമകുടുംബ പാലകനായ വി. ഔസേപ്പിന്റെ ശ്രാദ്ധ തിരുനാൾ മാർച്ച് 31 ന് ഈസ്റ്റ് ലണ്ടൻ റൈൻഹാമിൽ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ  ജോസഫ് നാമധാരികളായ വ്യക്തികൾ പ്രസുദേന്തികളാകുന്നു എന്ന പ്രത്യേകതയും ജോസഫ് നാമധാരിയായ ഫാ. ജോസഫ് അന്ത്യാംകുളം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നു എന്ന പ്രത്യേകതയും ഉണ്ട്  ഈ തിരുനാളിന്.

തിരുകർമ്മങ്ങൾ 2.45pm ന് കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു.‌ തുടർന്ന്, പ്രസുദേന്തി വാഴ്‍ച, ലദീഞ്ഞ്‌, ആഘോഷമായ പരിശുദ്ധ കുർബാന, പ്രദക്ഷിണം, ഊട്ടുനേർച്ച തുടങ്ങിയവ നടത്തപ്പെടുന്നു. ഈ അവസരത്തിൽ തിരുകർമ്മങ്ങളിൽ ആദ്യാവസാനം പങ്കുകൊണ്ട് വി ജോസഫിന്റെ മാധ്യസ്ഥത്തിൽ ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .