Latest News

മാഞ്ചസ്റ്റർ സെന്റ്. മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ നോമ്പുകാല ധ്യാനം

2019-03-16 02:06:49am | ജെയ്മോൻ തോമസ്
മാഞ്ചസ്റ്റർ:- പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷനിൽ ബ്രദർ റ്റോബി മണിമലേത്തിന്റെ നേതൃത്വത്തിൽ  വാർഷിക നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും.
 
 ഇന്ന് മാർച്ച് 15 വെള്ളിയാഴ്ച  6 pm മുതൽ 9 pm വരെയും, നാളെ  ശനിയാഴ്ച 9.30 am മുതൽ 6 pm വരെയും, ഞായറാഴ്ച  10.30 am മുതൽ 6 pm വരെയുമുള്ള സമയങ്ങളിൽ സെൻറ് എലിസബത്ത് ദേവാലയത്തിൽ ആയിരിക്കും ധ്യാനം നടക്കുന്നത്‌. 
 
കുട്ടികൾക്കായുള്ള ധ്യാനം മിസ് മിലി രെൻജു & ടീമിന്റെ നേതൃത്വത്തിൽ സെന്റ് ജോൺസ് സ്കൂളിൽ വച്ച് നാളെ ശനിയാഴ്ച (16/3/19) 10am മുതൽ 5pm വരെയും 17 ന് ഞായറാഴ്ച11am മുതൽ 6 pm വരെയും  ആയിരിക്കും നടക്കുന്നത്. കുട്ടികൾക്കായുള്ള ഈ അവസരം പ്രയോജനപ്പെടുത്തി  കൃത്യസമയത്ത് തന്നെ കുട്ടികളെ എത്തിക്കണമെന്ന് മതാപിതാക്കളോട് അഭ്യർഥിക്കുന്നു.
 
 വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തിൽ, നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കുവാനും അതുവഴി നമ്മുടെ ജീവിതത്തെ ദൈവഹിതമനുസരിച്ച് ക്രമപെടുത്തികൊണ്ട് നമ്മുടെ രക്ഷക്കു വേണ്ടി കുരിശിൽ മരിച്ച്, ഉത്ഥാനം ചെയ്ത ഇശോയുടെ ഉയർപ്പ്തിരുന്നാളിനായി നമ്മുക്കും ഒരുങ്ങാം. അവിടുത്തെ രക്ഷ നമുക്കും പ്രാപിക്കാം. 
 
ധ്യാനത്തോടൊപ്പം കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
 
 ദൈവം നമുക്കായി ഒരുക്കിയ ഈ ധ്യാനത്തിൽ പങ്കെടുത്ത് ആത്മവിശുദ്ധി പ്രാപിക്കുവാൻ  എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി
വികാരി ഫാ. സജി മലയിൽ പുത്തൻ പുരയിൽ അറിയിച്ചു.
 
മുതിർന്നവരുടെ ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:-
 
St. Elizabeth's RC Church,
Lomond Rd, Wythenshawe,
M22 5JD.
 
കുട്ടികളുടെ ധ്യാനം നടക്കുന്ന സ്കൂളിന്റെ വിലാസം:-
 
St. John's Primary School,
Woodhouse Lane,
Wythenshawe,
M22 9NW.