Latest News

കേംബ്രിഡ്ജിൽ ഫാ.പോൾ പാറേക്കാട്ടിൽ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം 22,23,24 തീയതികളിൽ

2019-03-19 03:34:17am | അപ്പച്ചൻ കണ്ണൻച്ചിറ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വിവിധ മിഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വാർഷീക ധ്യാനങ്ങളുടെ ഭാഗമായി ഔർ ലേഡി ഓഫ് വാൽസിംങ്ങം കേംബ്രിഡ്ജ് സീറോ മലബാർ കത്തോലിക്കാ മിഷനിൽ ത്രിദിന ധ്യാനം നടത്തുന്നു. മാർച്ച് 22, 23, 24 തീയതികളിളിലായി ( വെള്ളി,ശനി,ഞായർ)    ക്രമീകരിച്ചിരിക്കുന്ന ധ്യാനം കേംബ്രിഡ്ജ് സെന്റ് ഫിലിഫ് ഹൊവാർഡ്‌  കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ്  സംഘടിപ്പിക്കുന്നത്. 
 
പ്രശസ്ത ധ്യാന ഗുരുവും, പുതുപ്പാടി ധ്യാന കേന്ദ്രത്തിന്റെ ആദ്യകാല  ഡയറക്ടറും ഇപ്പോൾ അങ്കമാലി വിൻസൻഷ്യൽ കോൺഗ്രിഗേഷൻ  പ്രോവിൻഷ്യാൾ കൗൺസിലറും ആയ ഫാ.പോൾ പാറേക്കാട്ടിൽ വിസിയാണ് കേംബ്രിഡ്ജിൽ തിരുവചന ശുശ്രുഷ നയിക്കുന്നത്.
 
തിരുവചന ശുശ്രുഷകളിൽ പങ്കുചേർന്നു മാനസാന്തരത്തിനും അതിലൂടെ ആത്മീയും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും, വലിയ നോമ്പിന്റെ ചൈതന്യത്തിൽ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും, കുടുംബപരമായും ദൈവ കൃപകൾ ആർജ്ജിക്കുവാനും അനുഗ്രഹീതമാകുന്ന  ഈ സുവർണ്ണാവസരം വിനിയോഗിക്കുവാൻ പ്രീസ്റ്റ് ഇൻ ചാർജ്ജ്  ഫാ.ഫിലിഫ് പന്തമാക്കൽ ഏവരോടും സസ്നേഹം അഭ്യർത്ഥിക്കുന്നു.
 
കേംബ്രിഡ്ജ് മിഷന്റെ പരിധിയിൽ വരുന്ന പാപ് വർത്ത്,ഹണ്ടിങ്ടൺ, ഹാവർഹിൽ, കേംബ്രിഡ്ജ് തുടങ്ങിയ പ്രദേശങ്ങളിലുള്ള വിശ്വാസി സമൂഹമാണ് മുഖ്യമായും കേംബ്രിഡ്ജിലെ ത്രിദിന ധ്യാനത്തിൽ പങ്കു ചേരുക.  
 
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ഫിലിഫ് പന്തമാക്കൽ: 07713139350
 
ധ്യാന സമയ ക്രമം.
 
മാർച്ച് 22 വെള്ളി -10:00 -16 :00      
9 ശനി - 10.00 -16:00
10  ഞായർ -14:00 - 19:00  
 
പള്ളിയുടെ വിലാസം:
 

St. Philip Howard Catholic Church, 33 Walpole Road,  CB1 3TH