Latest News

സ്റ്റീവനേജ് "ജീസസ് മീറ്റിൽ" കുർബ്ബാനയും, ആരാധനയും, സെന്റ് ജൂഡ്‌ നൊവേനയും 21നു; ഫാ.പോൾ പാറേക്കാട്ടിൽ നയിക്കും

2019-03-19 03:37:58am |
സ്റ്റീവനേജ്: സ്റ്റീവനേജ് സീറോ മലബാർ കത്തോലിക്കരുടെ പ്രാർത്ഥനാ കൂട്ടായ്മ്മയായ 'ജീസസ് മീറ്റ്' മാർച്ച് 21 നു വ്യാഴാഴ്ച നടത്തപ്പെടുന്ന പ്രാർത്ഥനാമഞ്ജരിയോടൊപ്പം വിശുദ്ധ കുർബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
 
വിൻസൻഷ്യൻ സഭാംഗവും, പ്രശസ്ത ധ്യാന ഗുരുവും ആയ ഫാ.പോൾ പാറേക്കാട്ടിൽ വീ സി തിരുക്കർമ്മങ്ങളിൽ കാർമ്മികത്വം വഹിക്കും. എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 5:00 മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിച്ച് കരുണക്കൊന്തയോടെ സമാപിക്കുന്ന ശുശ്രുഷകൾ സ്റ്റീവനേജ് സെന്റ് ജോസഫ്സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ നോമ്പുകാലത്ത് കൂടുതലായ ആല്മീയ സമ്പന്നത കൈവരിക്കുന്നതിനുള്ള അവസരമാണ് 'ജീസസ് മീറ്റ്‌' പ്രദാനം ചെയ്യുക. 
 
ദിവ്യകാരുണ്യ സമക്ഷം വ്യക്തിപരമായ അർച്ചനകൾ അർപ്പിച്ചു അനുഗ്രഹങ്ങൾ പ്രാപിക്കുന്നത്തിനും, വിശുദ്ധ കുർബ്ബാനയിലൂടെ നിത്യ ജീവന്റെ കൃപാവരങ്ങൾ ആർജ്ജിക്കുന്നതിനും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യയ്സ്ഥനായ വി. യൂദാശ്ലീഹായുടെ മാദ്ധ്യസ്ഥം യാചിക്കുവാനും ഏറെ അനുഗ്രഹദായകമാവുന്ന തിരുക്കർമ്മങ്ങളിലേക്കു ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
 
കൂടുതൽ വിവരങ്ങൾക്ക്:

പ്രിൻസൺ പാലാട്ടി: 07429053226; ബെന്നി ജോസഫ്: 07897308096