Latest News

യുവതീയുവാക്കൾ ക്കായി "അലാബേർ " ആഗസ്റ്റ് 31 ന്; ദൈവ മഹത്വത്തിനായി യേശുവിൽ ഒരു യുവജന ശാക്തീകരണം

2019-03-22 02:09:58am | ബാബു ജോസഫ്‌

ബർമിങ്ഹാം :  യുവതീയുവാക്കൾക്കായി  സെഹിയോൻ  മിനിസ്ട്രീസ് ഒരുക്കുന്ന  നവസുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം " അലാബേർ " സംഗമത്തിനായുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങൾ കേന്ദ്രീകരിച്ച്‌  നടന്നുവരുന്നു.

സെഹിയോൻ യുകെ  ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ യുവതീയുവാക്കൾക്കായി ആത്മാഭിഷേക  ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന അലാബേർ 2019 ആഗസ്റ്റ് 31 ശനിയാഴ്ച ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലാണ് നടക്കുക  .
>>> യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ  തോൽപ്പിക്കാൻ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്സൈറ്റിൽ നേരിട്ട് റെജിസ്റ്റർ ചെയ്യാം.

 സെഹിയോൻ യുകെ യുടെ വിറ്റ്നസെസ്‌ ബാൻഡ് , പ്രത്യേക വർക് ഷോപ്പുകൾ , അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും .കാലഘട്ടത്തിന്റെ  മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും  നാളെയുടെ  പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക്  യേശുനാമത്തിൽ ക്ഷണിക്കുന്നു.

ADRESS .
>>> BETHEL CONVENTION CENTRE
BIRMINGHAM.
B 70 7J W .
>>> .കൂടുതൽ വിവരങ്ങൾക്ക്‬.
ടെന്നി ‭+44 7740 818172‬.