Latest News

വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേർച്ചയും മാർച്ച് 31 ന്

2019-03-27 02:17:07am | ജോസ് ജോണ്‍
ഉത്തമകുടുംബ പാലകനായ വിശുദ്ധ ഔസേപ്പിതാവിന്റെ ശ്രാദ്ധ തിരുനാളും അതിനോടനുബന്ധിച്ച് ഊട്ട്നേർച്ചയും മാർച്ച് 31 ന് ഈസ്റ്റ് ലണ്ടൻ റൈൻഹാമിൽ നടത്തപ്പെടുന്നു.സെയിന്റ് മോനിക്ക മിഷനിലെ  ജോസഫ് നാമധാരികളായ വ്യക്തികൾ പ്രസുദേന്തികളായും  ജോസഫ് നാമധാരിയായ ഫാ. ജോസഫ് അന്ത്യാംകുളം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുകയുന്നു.
 
തിരുകർമ്മങ്ങൾ 2.45pm ന് കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു.‌ തുടർന്ന്, പ്രസുദേന്തി വാഴ്‍ച, ലദീഞ്ഞ്‌, ആഘോഷമായ പരിശുദ്ധ കുർബാന, പ്രദക്ഷിണം, ഊട്ടുനേർച്ച തുടങ്ങിയവ നടത്തപ്പെടുന്നു. 
 
ഈ അവസരത്തിൽ തിരുകർമ്മങ്ങളിൽ ആദ്യാവസാനം പങ്കുകൊണ്ട് വി ശുദ്ധ ഔസേപ്പിതാവിന്റെ മാധ്യസ്ഥത്തിൽ ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .