Latest News

ന്യൂ കാസിലിൽ നോമ്പുകാല ധ്യാനം ഇന്ന് മുതൽ , മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും

2019-03-29 02:55:57am |

ന്യൂകാസിൽ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ വലിയ നോമ്പിന് ഒരുക്കമായി ക്രമീകരിച്ചിരിക്കുന്ന ഗ്രാൻഡ് മിഷൻ ധ്യാനങ്ങളോടനുബന്ധിച്  ന്യൂകാസിൽ ഇംഗ്ലീഷ് മാർട്ടയേർസ് മിഷനിൽ ഇന്ന് മുതൽ തിരുവചനാഭിഷേക ധ്യാനം നടക്കും .അമേരിക്കയിലെ ക്യൂൻ  മേരി മിനിസ്ട്രിയിലെ ബ്രദർ ഡൊമിനിക് പി ഡി , നയിക്കുന്ന ധ്യാന ശുശ്രൂഷ ഇന്ന് വൈകുന്നേരം 5 . 30  മുതൽ 9  മണി വരെയും ,ശനി ഞായർ ദിവസങ്ങളിൽ ഉച്ചക്ക് 2  മാണി മുതൽ എട്ടു മാണി വരെയും ആണ് ക്രമീകരിച്ചിരിക്കുന്നത് .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും ധ്യാനത്തിൽ പങ്കെടുത്തു സന്ദേശം നൽകും ,കുട്ടികൾക്കയായി പ്രത്യേക ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ഫെനം  ഇംഗ്ലീഷ് മാർട്ടയേർസ് പള്ളിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ നോമ്പുകാല ധ്യാനത്തിൽ പങ്കെടു ക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി  റെവ . ഡോ . റോജി നരിതൂക്കിൽ അറിയിച്ചു , കൂടുതൽ വിവരങ്ങൾക്ക് ബിനു കിഴക്കയിൽ , ഷിബു എട്ടുകാട്ടിൽ , സോജൻ സുന്ദർലാൻഡ് എന്നിവരുമായി ബന്ധപ്പെടുക .