Latest News

സ്റ്റീവനേജിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഏപ്രിൽ 18, 19, 20 തീയതികളിൽ; ഫാ.സെബാസ്റ്റ്യൻ ചാമക്കാല നേതൃത്വം വഹിക്കും

2019-04-04 02:31:06am | അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ റീജണൽ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ വെച്ച് വിശുദ്ധ വാര ശുശ്രുഷകൾ സംയുക്തമായി നടത്തപ്പെടുന്നു. ലൂട്ടൻ, സ്റ്റീവനേജ്, വെയർ തുടങ്ങിയ കേന്ദ്രങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള  വിശുദ്ധവാര തിരുക്കർമ്മങ്ങൾ  സ്റ്റീവനേജ് സെന്റ് ജോസഫ്സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.   പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാല വിശുദ്ധ വാര ശുശ്രുഷകൾക്ക് കാർമ്മികത്വം വഹിക്കും.

 
ഏപ്രിൽ 18 നു വ്യാഴാഴ്ച്ച പെസഹാ ആചരണ തിരുക്കർമ്മങ്ങൾ ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കും. ജറുസലേമിലെ സെഹിയോൻ ഊട്ടുശാലയിൽ യേശു തന്റെ ശുഷ്യന്മാരുടെ പാദങ്ങൾ കഴുകിയ ശേഷം അന്ത്യത്താഴ വിരുന്നൊരുക്കി വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓർമ്മ ആചരിക്കുന്ന പെസഹാ ശുശ്രുഷകളിൽ കാൽ കഴുകൽ ശുശ്രുഷയും, അനുബന്ധ തിരുക്കർമ്മങ്ങളും നടത്തപ്പെടും.  
 
ഏപ്രിൽ19 നു ദുംഖ വെള്ളിയാഴ്ചയുടെ തിരുക്കർമ്മങ്ങൾ 11:00 മണിക്കു ആരംഭിക്കും. കുരിശിന്റെ വഴി, പീഡാനുഭവ വായന, ദുംഖവെള്ളി അനുബന്ധ തിരുക്കർമ്മങ്ങൾ, നഗരി കാണിക്കൽ പ്രദക്ഷിണം, കയ്പ്പു നീർ പാനം തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.
 
ലോകത്തിനു പ്രത്യാശയും, പ്രതീക്ഷയും, രക്ഷയും പകർന്നു നൽകിയ ഉയർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ ഏപ്രിൽ 20 നു ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്ക് സെന്റ് ജോസഫ്സ് ദേവാലയത്തിൽ ആരംഭിക്കും. ഫാ.സെബാസ്റ്റ്യൻ ചാമക്കാലയിൽ  കാർമ്മികത്വം വഹിച്ച് ഉയിർപ്പു തിരുന്നാൾ സന്ദേശം നൽകുന്നതും പാരീഷംഗങ്ങൾക്കു ഈസ്റ്റർ തിരുന്നാളിന്റെ സ്നേഹോപഹാരങ്ങൾ നൽകുന്നതുമാണ്.
 
വിശുദ്ധ വാര ശുശ്രുഷകളിൽ ഭക്തി പൂർവ്വം പങ്കു ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പരിത്യാഗതിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂർണ്ണതയിൽ മാനവ കുലത്തിന്റെ രക്ഷക്ക്  ത്യാഗബലിയായി ആഗതനായ  ദൈവ പുത്രന്റെ പീഡാനുഭവ യാത്രയിൽ പങ്കാളികളായി ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങൾ ആർജ്ജിക്കുവാനും പ്രീസ്റ്റ് ഇൻ ചാർജ്ജും, പള്ളി കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക.
അപ്പച്ചൻ കണ്ണഞ്ചിറ-07737956977
ബെന്നി ജോസഫ്-07897308096
ജോസ് ( ലൂട്ടൻ)-07888754583
 
വിശുദ്ധവാര ശുശ്രുഷകളുടെ സമയ ക്രമം.
പെസഹാ വ്യാഴം: 18.04.201-13:00-16:00
ദുംഖ വെള്ളി: 19.04.2019-11:00-14:00
ഈസ്റ്റർ വിജിൽ 20.04.2019-12:00-14:30
 
പള്ളിയുടെ വിലാസം.

സെന്റ് ജോസഫ്സ്, ബെഡ്‌വെൽ ക്രസന്റ് , എസ് ജി1 1എൻ ജെ