ഗ്ലാസ്കോയിൽ നോമ്പുകാല വാർഷിക ധ്യാനം; മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും

2019-04-09 02:56:22am | ഷൈമോൻ തോട്ടുങ്കൽ

ന്യൂകാസിൽ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ  വലിയ നോമ്പിന് ഒരുക്കമായി ക്രമീകരിച്ചിരിക്കുന്ന ഗ്രാൻഡ് മിഷന്റെ ഭാഗമായി സ്കോട്ലൻഡിലെ ഗ്ലാസ്‌കോ സെന്റ്   തോമസ് മിഷനിൽ തിരുവചന അഭിഷേക ധ്യാനം ഏപ്രിൽ 12 , 13 , 14 . തീയതികളിൽ നടക്കും . ശുശ്രൂഷകൾക്ക് അമേരിക്കയിലെ ക്യൂൻ  മേരി മിനിസ്ട്രിയുടെ ഡയറക്ടറും മരിയൻ ടി വി ചെയർമാനുമായ ബ്രദർ  ഡൊമിനിക് പി ഡി നേതൃത്വം നൽകും ,

ഗാന ശുശ്രൂഷകൾക്ക് ക്യൂൻ  മേരി മിനിസ്ട്രിയുടെ മ്യൂസിക് കോഡിനേറ്റർ ബ്രദർ വി ഡി രാജു നേതൃത്വം നൽകും ,ഏപ്രിൽ പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10  മണി മുതൽ 3  മണി  വരെയും  13  ശനി രാവിലെ 10  മണി  മുതൽ 3 മണി വരെയും 14 ആം  തീയതി ഓശാന ഞായയറാഴ്ച ഉച്ചകഴിഞ്ഞു 2 .30  മുതൽ വൈകിട്ട് 8 .30  വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലാബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ധ്യാനത്തിൽ പങ്കെടുത്തു സന്ദേശം നൽകും , ധ്യാനം നടക്കുന്ന സ്ഥലം . ഈ നോമ്പ് കാല ധ്യാനത്തിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാനായി എല്ലാരെയും ക്ഷണയിക്കുന്നതായി റെവ . ഫാ. ബിനു സെബാസ്റ്യൻ  അറിയിച്ചു .