ന്യൂകാസിൽ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ പീഡാനുഭവ വാര തിരുകർമ്മങ്ങൾ ഏപ്രിൽ 13 ശനി മുതൽ 20 ശനി വരെ

2019-04-09 03:00:49am |
ന്യൂകാസിൽ .ന്യൂ കാസിൽ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ   ഈ വർഷത്തെ  പീഡാനുഭവാര ശുശ്രൂഷകൾ   ഏപ്രിൽ 13 തീയതി ശനിയാഴ്ച്ച  മുതൽ ഏപ്രിൽ 20 തീയതി ശനി വരെ നടത്തപ്പെടുന്നു .ന്യൂകാസിൽ     ലാനർകോസ്റ്റ് ഡ്രൈവീലുള്ള  വെസ്റ്റ് എൻഡ് യുണൈറ്റഡ്  റീഫോംഡ്‌ പള്ളിയിൽ വച്ചാണ് ശുശ്രൂഷകൾ നടക്കുന്നത്   .
 
ഏപ്രിൽ 13 ശനിയാഴ്ച്ച രാവിലെ 9 .00 am നമസ്കാരവും," ഇസ്രയേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാർത്തപ്പെട്ടവനാകുന്നു, സ്വർഗത്തിൽ സമാധാനം ഉന്നതങ്ങളിൽ സ്തുതി അത്യുന്നതങ്ങളിൽ ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്ന് ആർത്തു പാടുന്ന പ്രദിക്ഷിണവും, കുരുത്തോല വാഴ്ത്തൽ ശുശ്രൂഷകളും , കുരുത്തോല വിതരണവും തുടർന്ന് റവ . ഫാദർ എമിൽ എലിയാസിന്റെ  മുഖ്യകാർമികത്വത്തിൽ  വി . കുർബാനയും അനുഗ്രഹ പ്രഭാഷണവും , ആശിർവാദവും ഉണ്ടായിരിക്കും .
 
ഏപ്രിൽ 17 -തീയതി ബുധനാഴ്ച   വൈകുന്നേരം 5 .00 pm  വി. കുമ്പസാരവും അതെത്തുടർന്നു 6 .30  ക്ക്  സന്ധ്യ പാർത്ഥനയും ,പെസഹായുടെ ശുശ്രൂഷകൾ , പെസഹായുടെ കുർബാന, അപ്പം മുറിക്കൽ  ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും .
 
ഏപ്രിൽ 19 -തീയതി വെള്ളിയാഴ്ച   രാവിലെ 9 .00 മണിക്ക് ദുഃഖവെള്ളിയുടെ  ശുശ്രൂഷകൾ  ഉണ്ടായിരിക്കും.
 
ഏപ്രിൽ 20  - തീയതി ശനിയാഴ്ച  വൈകുന്നേരം 4 .  00 മണിക്ക് ഉയിർപ്പു തിരുനാൾ ശുശ്രൂഷകൾ , വി. കുർബാന, സ്ലീബാ ആഘോഷം  എന്നിവയും ഉണ്ടായിരിക്കും .സ്നേഹ വിരുന്നോടുകൂടി ഈ വർഷത്തെ പിഡാനുഭവ വാര ശുശ്രൂഷകൾ  അവസാനിക്കും .
 
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും  വി. കുർബാനകളിലും കുടുംബ സമേതം വന്നു അനുഗ്രഹം പ്രാപിപ്പാൻ  എല്ലാവരെയും പള്ളിയിലേക്ക്   സ്വാഗതം ചെയ്യുന്നു.
 
പീഡാനുഭവവാരം ശുശ്രൂഷകൾക്ക്  റെവ. ഫാ. എമിൽ എലിയാസ് കൂരൻ  . (Mar Ignasious Church ,Cheriavappalassery)   നേതൃത്വം  കൊടുക്കും.
 
പള്ളിയുടെ വിലാസം . West United  Reformed  Church , Lanercost  Drive , Fenham ,Newcastle . NE5  2DE .
കൂടുതൽ വിവരങ്ങൾക്ക് :
 
Viar : Rev Father : Abin Oonukallinkal
Secretary  : Zakariya Joseph - 07427 678825
Trustee : Bikku  Kuruvilla : 07727 669289  .