Latest News

ദൈവ കരുണയുടെ സുവിശേഷവുമായി 13 ന് രണ്ടാം ശ നിയാഴ്ച കൺവെൻ ഷനിൽ ടീനേജുകാ ർക്കായി പ്ര ത്യേക ശുശ്രൂഷ; ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ഈസ്റ്റർ ലക്കം ഇത്തവണയും

2019-04-11 02:04:15am | ബാബു ജോസഫ്‌

ബർമിങ്ഹാം: ദൈവ കരുണയുടെ സുവിശേഷവുമായി റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ
 13 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ. ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് .

കൗമാരകാലഘട്ടത്തിലെ മാനസിക,ശാരീരിക ,വൈകാരിക വ്യതിയാനങ്ങളെ യേശുവിൽ ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌ ജീവിക്കാൻ അതിർവരമ്പുകളില്ലാത്ത ദൈവ കരുണയുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഇത്തവണത്തെ ടീനേജ് കൺവെൻഷൻ.  നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത് .

കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു ." ലിറ്റിൽ ഇവാഞ്ചലിസ്റ് " എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു.ഈസ്റ്റർ ലക്കം ഇത്തവണയും ലഭ്യമാണ് . ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ ഇന്നും നാളെയും നടക്കും.
>
>>> സോജിയച്ചനോടൊപ്പം ബ്രദർ ജോസ് കുര്യാക്കോസ് ,ഡീക്കൻ അനിൽ ലൂക്കോസ് എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

 അഡ്രസ്സ് :
>>> ബഥേൽ കൺവെൻഷൻ സെന്റർ
>>> കെൽവിൻ വേ
>>> വെസ്റ്റ് ബ്രോംവിച്ച്
>>> ബർമിംങ്ഹാം .( Near J1 of the M5)
>>> B70 7JW.
>>> കൂടുതൽ വിവരങ്ങൾക്ക് ;
> ജോൺസൺ ‭07506 810177‬
>>> ഷാജി 07878149670.
>>> അനീഷ്.07760254700
>>> ബിജുമോൻമാത്യു.07515368239

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
>>> ടോമി ചെമ്പോട്ടിക്കൽ 07737935424.
>>> ബിജു അബ്രഹാം ‭ 07859890267