അബർഡീൻ യാക്കോബായ സുറിയാനി ഓർത്തഡോസ് പള്ളിയി ൽ പീഡാനുഭവവാരം. ഏപ്രിൽ 13 - ↄo തീയതി ശനിയാഴ്ച മുതൽ ഏപ്രിൽ 20 - ↄo തീയതി ശനിയാഴ്ച വരെ

2019-04-12 01:44:57am | രാജു വേലംകാല

അബര്‍ഡീൻ :  സ് കോട്ട്ലണ്ടിൽ  യാക്കോബായാ സുറിയാനി  സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീൻ സെന്‍റ് ജോര്‍ജ്  യാക്കോബായാ    സുറിയാനി  ഓര്‍ത്തഡോക്‍സ്‌  പള്ളി യില്‍  മുന്‍ വര്‍ഷങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രിൽ 13- ↄo  തീയതി ശനിയാഴ്ച മുതല്‍ ഏപ്രിൽ 20 - ↄo  തീയതി ശനിയാഴ്ച  വരെ യേശു ക്രിസ്തുവിന്‍റെ പീഡാനുഭവവാരം അബര്‍ഡീൻ  മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ്  എപ്പിസ്കോപ്പല്‍ പള്ളിയിൽ

ഏപ്രിൽ 13 - ↄo തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്കു സൺഡേസ്കൂൾ കുട്ടികൾക്ക് റവ:ഫാദര്‍. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ ഒരുക്ക ധ്യാനവും 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും,ധ്യാനവും ഉണ്ടായിരിക്കും.

ഏപ്രിൽ 14 - ↄo തീയതി   ഞായറാഴ്ച സെന്‍റ് ക്ലെമെന്‍റ്സ്   എപ്പിസ്കോപ്പല്‍ പള്ളിയില്‍ ഉച്ചക്ക്  01.30 ന്‌ 

 നമസ്കാരവും , ഇസ്രായേലിന്റെ രാജാവായികര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവൻ വാഴ്ത്തപ്പെട്ടവനകുന്നു, സ്വർഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശന" എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, യേശു തമ്പുരാൻറെ യെരുശലേമിലേക്കുള്ള രാജകിയ പാവേശനത്തെ അനുസ്മരിച്ചു കൊണ്ടുള്ള ഓശാനയുടെ ശ്രുശൂഷയും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണ വും തുടര്‍ന്നു റവ:ഫാദര്‍. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ  ഉണ്ടായിക്കും.

ഏപ്രിൽ15,16, തിയതി തിങ്കൾ,ചൊവ്വാ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കു കുമ്പസാരവും 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും,ധ്യാനവും ഉണ്ടായിരിക്കും.

 ഏപ്രിൽ 16, തിയതി ചൊവ്വാ 6.30 മുതൽ സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി ഹൂസോയോ പ്രാപിക്കുവാൻ സമയം ക്രെമീകരിച്ചിരിക്കുന്നു അപ്പോൾ എല്ലാ മാതാ പിതാക്കളും കുട്ടികളെ പള്ളിയിൽ കൊണ്ടുവരേണ്ടതാണ്.

ഏപ്രിൽ 17- ↄo  തീയതി ബുധനാഴ്ച  വൈകുന്നേരം 4 . മുതൽ   സെന്‍റ് ക്ലെമെന്‍റ്സ്  എപ്പിസ്കോപ്പല്‍ പള്ളിയില്‍    കുമ്പസാരവും,6.30 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം മുറിക്കലും ഉണ്ടായിരിക്കും.

ഏപ്രിൽ19 - ↄo  തിയതി വെള്ളിയാഴ്ച രാവിലെ 7 നു   ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ രക്ഷാകരമായ പീഡാനുഭാവത്തിന്‍റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്‍റെ കുരിശു മരണത്തിന്‍റെ സ്മരണയായ ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രിൽ19- ↄo  തീയതി രാവിലെ

 7 മണിക്കു പ്രഭാത  നമസ്കാരവും, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, , തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു  ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും.

ഏപ്രിൽ 20 - ↄo  തിയതി ശനിയാഴ്ച വൈകുന്നേരം 6 നു ഉയര്‍പ്പുപെരുന്നാൾ   നമ്മുടെ കര്‍ത്താവിന്‍റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാൾ  ഏപ്രിൽ 20- ↄo തീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും,തുടര്‍ന്നു "നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവൻ   പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു എന്നാ പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്‍റെ പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും,  സ്ലീബാ ആഘോഷം, സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്‍റെ   എല്ലാ  ശുശ്രുഷകളിലും  വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകാൻ സ്കോട്ട്ലണ്ടിലും,അബര്‍ഡീന്‍റെ പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തി ല്‍സ്വാഗതംചെയ്യുന്നു. പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു റവ:ഫാദര്‍. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ നേത്രുത്വം നല്‍കും  .

പള്ളിയുടെ വിലാസം. St .Clements  Episcopal  Church , Mastrick Drive ,

 AB 16  6 UF , Aberdeen , Scotland , UK .

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി  - റവ ഫാ: എൽദോ കുപ്പുമല പുത്തൻപുര                                                                                                          +37253245649

സെക്രട്ടറി - രാജു വേലംകാല -           07789411249, 01224 680500

 ട്രഷറാര്‍    -    ജോൺ വർഗീസ്‌ -      07737783234, 01224 467104