പ്രെസ്റ്റൺ കത്തീഡ്രലിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ ; റെവ . ഡോ . പോളി മാണിയാട്ട് ശുശ്രൂഷകൾ നയിക്കും

2019-04-12 01:54:05am |
പ്രെസ്റ്റൺ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആസ്ഥനമായ പ്രെസ്റ്റൺ സെന്റ് അൽഫോൻസാ  കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും . ആരാധനക്രമ  പണ്ഡിതനായ റെവ . ഡോ . പോളി  മാണിയാട്ട് വിവിധ ദിവസങ്ങളിൽ ശുശ്രൂഷകൾ നയിക്കും വിശുദ്ധ വാരത്തിലെ  തിരുക്കർമ്മങ്ങൾ താഴെപ്പറയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് കത്തീഡ്രൽ വികാരി റെവ . ഡോ . ബാബു പുത്തൻപുരക്കൽ അറിയിച്ചു .

ഓശാന ഞായർ: 9.30 am ഓശാനയുടെ തിരുക്കർമ്മങ്ങൾ, പ്രദക്ഷിണം, വി.കുർബാന, ധ്യാന പ്രഭാഷണം വലിയ ബുധൻ:8.30amദിവ്യകാരുണ്യ ആരാധന 9.30 am വി.കുർബാന 6.30pm സായാഹ്ന നമസ്കാരം പെസഹാ വ്യാഴം: 6.00 pm കാൽകഴുകൽ ശുശ്രൂഷ, വി.കുർബാന, പൊതു ആരാധന പീഡാനുഭവ വെള്ളി: 10 am പീഡാനുഭവ വായന, കുരിശിൻ്റെ വഴി, നേർച്ചക്കഞ്ഞി ദുഃഖശനി: വി. കുർബാന, പുത്തൻ തീ, പുത്തൻ വെളളം വെഞ്ചരിപ്പ്.ഈസ്റ്റർ: ശനി 7.00 pm ഉയിർപ്പിൻ്റെ തിരുക്കർമ്മങ്ങൾ, വി. കുർബാന 9.am വി.കുർബാന എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് .