സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മഷനിൽ വലിയ ആഴ്ചയിലെ ശുശ്രൂഷകളുടെ തുടക്കമായുള്ള ഓശാന ഞായറാഴ്‌ചത്തെ തിരുക്കർമ്മങ്ങൾ

2019-04-13 02:12:22am | ജോസ് ജോണ്‍

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ  രൂപതയിലെ ലണ്ടൻ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മഷനിൽ വലിയ ആഴ്ചയിലെ ശുശ്രൂഷകളുടെ തുടക്കമായുള്ള ഓശാന ഞായറാഴ്‌ചത്തെ തിരുക്കർമ്മങ്ങൾക്ക് 2.30 pm ന് ആഘോഷപൂർവ്വമായ വിശുദ്ധ കുർബ്ബാനയോടെ ആരംഭം കുറിക്കുന്നു.


മിഷൻ രൂപീകരണത്തിനു ശേഷമുള്ള ഈ വലിയ നോമ്പിൽ,മിഷനിലെ എണ്ട് മണ്ടൻ, എൻഫീൽഡ്, ഹാർലോ, വൽത്താംസ്റ്റോ പ്രദേശങ്ങളിലുള്ള വിശ്വാസികൾ  ഭക്ത്യാദരപൂർവ്വം പങ്കെടുത്ത് ഈശോയുടെ പീഡാനുഭവ വാരത്തിലേക്ക്  പ്രവേശിക്കുന്നു.
 

വൽൽത്താം സ്റ്റോയിലെ ഔവർ ലേഡി & സെ.ജോർജ്ജ് പള്ളിയിൽ വച്ച്   നടക്കുന്ന  ശുശ്രൂഷകളുടെ സമയക്രമം:  

ഏപ്രിൽ 14  ഞായർ: - 2.30 pm വിശുദ്ധ കുർബ്ബാനയും കുരുത്തോല കൈകളിൽ ഏന്തി ഓശാന തിരുനാൾ പ്രദ
ക്ഷിണവും.

വിലിയ നോയമ്പിലെ ഈ ശുശ്രൂഷകളിൽ പങ്കെടുത്ത് ഈശോയുടെ പീഡാനുഭവും കുരിശുമരണവും ഉദ്ധാനവും വഴി ആത്മീയവും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷനുകളുടെ പ്രീസ്റ്റ് ഇൻചാർജായ  ഫാ. ജോസ് അന്ത്യാകുളം MCBS അറിയിച്ചു.