ഈസ്റ്റ് ലണ്ടൻ സെന്റ്.ജോസഫ് മലങ്കര കത്തോലിക്കാ മിഷനിലെ വിശുദ്ധവാര ശുശ്രൂഷകൾ...

2019-04-14 04:10:57am | അലക്സ് വർഗ്ഗീസ്
ലണ്ടൻ:- സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടൻ സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷനിൽ വലിയ ആഴ്ചയിലെ എല്ലാ തിരുക്കർമ്മങ്ങളും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. 
ശുശ്രൂഷകൾക്ക് തിരുവനന്തപുരം മലങ്കര മേജർ സെമിനാരി റെക്ടർ ഫാ.കുര്യാക്കോസ് തടത്തിലും, ഫാ.തോമസ് മടുക്കംമൂട്ടിലും നേതൃത്വം നൽകും.
 
ഓശാന ഞായർ: - ഓശാനയുടെ പ്രത്യേക ശുശ്രൂഷയും വി.കുർബാനയും 14 ന് ഞായറാഴ്ച 11 am ന് ആരംഭിക്കും.
 
പെസഹാ വ്യാഴം:- പെസഹായുടെ പ്രത്യേക ശുശ്രൂഷയും വി.കുർബ്ബാനയും 18 ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് തുടക്കം കുറിയ്ക്കും.
 
ദുഃഖവെള്ളി:- ദു:ഖവെള്ളിയുടെ പ്രത്യേക ശുശൂഷകൾ 19 ന് രാവിലെ 8.30 മുതൽ ആരംഭം കുറിക്കും.
ഉയിർപ്പ്:- ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷയും വി.കുർബാനയും 20 ന് രാത്രി 9 മണിക്ക് ആരംഭിക്കുന്നു.
 
വലിയ ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാർത്ഥനയും വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നു. 
 
കൂടുതൽ വിവരങ്ങൾക്ക്:-
ഷീൻ - 075 44547007,
സജി - 07951221914
 
ദേവാലയത്തിന്റെ വിലാസം:-
St. Anns Church - Mar lvanious Centre,
Degenham,
RM9 4SU.